വരിക്കാരുടെ എണ്ണത്തില്‍ ഏപ്രിലിൽ ബിഎസ്എൻഎൽ റെക്കോര്‍ഡിലെത്തി; പിന്നിലായത് വമ്പന്‍‌മാര്‍

ഭാരതി എയർടെലിൽ പുതുതായി കൂട്ടിച്ചേർത്തത് 9.78 ലക്ഷം പേരെയാണ്

  ബിഎസ്എൻഎൽ , മൊബൈൽ ഫോൺ , വൊഡാഫോണ്‍
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (10:28 IST)
ഏപ്രിലിൽ ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കിയത് ബിഎസ്എൻഎൽ. ഏപ്രിലിൽ പുതുതായി 11.4 ലക്ഷം വരിക്കാരെയാണ് പൊതുമേഖലാ സ്ഥാപനമായ സ്വന്തമാക്കിയത്. ഇന്ത്യൻ മൊബൈൽ ഫോൺ സേവന രംഗത്ത് 91.20 വിപണി വിഹിതവും കൈയാളുന്ന സ്വകാര്യ കമ്പനികളെ പിന്നിലാക്കിയായിരുന്നു ഏപ്രിലിൽ ബിഎസ്എൻഎൽ നേട്ടം സ്വന്തമാക്കിയത്.

ഭാരതി എയർടെലിൽ പുതുതായി കൂട്ടിച്ചേർത്തത് 9.78 ലക്ഷം പേരെയാണ്. വൊഡാഫോണിനു ഏപ്രിലിൽ 46,660 പുതിയ വരിക്കാരെയാണ് കിട്ടിയത്. മൂന്നാമത്തെ വലിയ കമ്പനിയായ ഐഡിയ 3.87 ലക്ഷം പേരെ പുതുതായി ചേർത്തു.

പൊതമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനും എംടിഎൻഎലിനും കൂടിയുള്ള മാർക്കറ്ര് വിഹിതം 8.80 ശതമാനം മാത്രമാണ്. ഏപ്രിലിൽ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 14.97 കോടിയിൽ നിന്ന് 15.10 കോടിയിലെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :