പുതുവർഷത്തില്‍ ഫ്രീ അൺലിമിറ്റഡ് കോളുകളും ഡേറ്റയുമായി ബി എസ് എന്‍ എല്‍ !

പുതുവർഷത്തിൽ ബിഎസ്എൻഎൽ ‍ഞെട്ടിക്കും

bsnl, jio ബി എസ് എന്‍ എല്‍ , ജിയോ
സജിത്ത്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (16:35 IST)
പുതുവര്‍ഷത്തില്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍ രംഗത്ത്. 149 രൂപയ്ക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും ഫ്രീ അൺലിമിറ്റഡ് കോളിങ് ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. റിലയൻസ് ജിയോ ഫ്രീ വെൽകം ഓഫർ മാർച്ച് 31 വരെ തുടരുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് തകര്‍പ്പന്‍ ഓഫറുമായി ബി എസ് എന്‍ എല്‍ രംഗത്തെത്തിയിട്ടുള്ളത്.

149രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി വിളിക്കാന്‍ സാധിക്കും. കൂടാതെ 300 എംബി ഇന്റർനെറ്റ് ഡേറ്റയും ബി എസ് എന്‍ എല്‍ ചെയ്യുന്നുണ്ട്. നിലവിലെയും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഓഫര്‍ ലഭ്യമാകും. ഒരു മാസമാണ് ഈ ഓഫറിന്റെ കാലാവധി. ജനുവരി ഒന്നുമുതലാണ് 3ജിയില്‍ ഈ ഓഫര്‍ ലഭ്യമാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :