ഒരു ഫോണില്‍ ഒമ്പത് കണക്ഷനുമായി ബ്ലാക്ക്‌ബെറി, ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും!

  ബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണ്‍ , ബ്ലാക്ക്‌ബെറി , വെര്‍ച്ച്വല്‍ സിം സൊല്യൂഷന്‍
മുംബൈ| jibin| Last Modified ശനി, 9 മെയ് 2015 (11:14 IST)
ഒരൊറ്റ ഫോണില്‍ ഒമ്പത് മൊബൈലിന്റെ ഉപയോഗം എന്ന സാങ്കേതിക വിദ്യയുമായി പ്രസിദ്ധ മൊബൈല്‍ നിര്‍മ്മാതാക്കളായ ബ്ലാക്ക്‌ബെറി രംഗത്ത്. വെര്‍ച്ച്വല്‍ സിം സൊല്യൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒരൊറ്റ സിമ്മിലൂടെ ഒമ്പത് മൊബൈലിന്റെ ഉപയോഗം നടക്കുമെന്നതാണ് ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണിന്റെ മറ്റൊരു പ്രത്യേകത.

വെര്‍ച്ച്വല്‍ സിം സൊല്യൂഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രായുമായും ടെലികോം കമ്പനികളുമായി ബ്ലാക്ക്‌ബെറി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. ആഫ്രിക്കയിലെ ചിലയിടങ്ങളില്‍ വിജയകരമായി അവതരിപ്പിച്ച വെര്‍ച്ച്വല്‍ സിം സൊല്യൂഷന്‍ സാങ്കേതികവിദ്യ
ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ കമ്പനി വിജയകരമായി നടപ്പാക്കിയിരുന്നു. തുടര്‍ന്ന് യൂറോപ്പിലും ഏഷ്യാപസഫിക് മേഖലയിലും പുതിയ സാങ്കേതികവിദ്യ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബ്ലാക്ക്‌ബെറിയുടെ ഇന്ത്യയിലെ എം.ഡി സുനില്‍ ലാല്‍വാനി വ്യക്തമാക്കി. അതേസമയം ഏതെല്ലാം മൊബൈല്‍ സേവനദാതാക്കളാണ് ഇന്ത്യയില്‍ ബ്ലാക്ക് ബെറിയുമായി സഹകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഹാര്‍ഡ് വെയര്‍ മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയെതുടര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ മേഖലയിലേക്ക് ബ്ലാക്ക്‌ബെറി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീനും 16ജിബി മെമ്മറിയും എട്ട് എംപി ക്യാമറയുമായിരിക്കും ബ്ലാക്ക്‌ബെറി അവതരിപ്പിക്കുന്ന മാജിക്ക് ഫോണിന്. ബ്ലാക്ക്‌ബെറിയുടെ സ്വപ്‌ന പദ്ധതിയായ വെര്‍ച്ച്വല്‍ സിം സൊല്യൂഷന്‍ സാങ്കേതിക വിദ്യയടങ്ങുന്ന മൊബൈല്‍ ഫോണിന്റെ വില എന്തായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പദ്ധതിയുടെ അവസാന ഘട്ടത്തില്‍ ഫോണ്‍ വില അറിയിക്കാമെന്നാണ് കമ്പനി പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :