സൌജന്യ എ‌റ്റി‌എം ഉപയോഗം അഞ്ചായി തുടരും

എ‌റ്റി‌എം, റിസര്‍വ് ബാങ്ക്, മുംബൈ
മുംബൈ| VISHNU.NL| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (14:42 IST)
മറ്റ് ബാങ്കുകളുടെ എറ്റി‌എം സൌജന്യമായി ഉപയോഗിക്കാവുന്ന പരിധി അഞ്ചില്‍ നിന്ന് രണ്ടായി കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കി എങ്കിലും ഈ തീരുമാനം നടപ്പിലാക്കുന്നതിനൊട് പല ബാങ്കുകളും എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങി. പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം കുറയ്ക്കുന്നതിനായാണ് ആര്‍‌ബി‌ഐ ഈ തീരുമാനം എടുത്തതെങ്കിലും ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നതും പൊതുമേഖലാ ബാങ്കുകള്‍ തന്നേയാണ്.

പൊതുമേഖലാ ബാങ്കുകളായ കാനറാ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് സൌജന്യ ഉപയോഗം അഞ്ചാക്കി തന്നെ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. പകരം സ്വന്തം ബാങ്കിന്റെ എടിഎം കൂടുതല്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കും പുതിയ നയം ഇവര്‍ സ്വീകരിക്കുക.

എറ്റി‌എം ഉപയോഗംകൂടുതല്‍ ജനകീയമാക്കാനും പി‌എന്‍ബിക്കു പദ്ധസ്തിയുണ്ട്.
ബില്ല് അടയ്ക്കല്‍, പണം നിക്ഷേപിക്കല്‍, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍ തുടങ്ങിയവും എടിഎം യന്ത്രത്തിലൂടെ ചെയ്യാന്‍ കഴിയുന്നതരത്തില്‍ പരിഷ്‌കരിക്കാനാണ് പദ്ധതി.

റിസര്‍വ് ബാങ്ക് തീരുമാനം നവംബര്‍ ആദ്യം മുതല്‍ നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ കാനറ ബാങ്കും പി‌എന്‍ബിയും നിലപാട് മാറ്റിയതിനാല്‍ മറ്റുബാങ്കുകളും ഈ രീതി സ്വീകരിച്ചേക്കുമെന്നാണ് സൂചന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :