എ ടി എമ്മുകളിൽ രാത്രി ഒൻപതുമണിക്ക് ശേഷം ഇനി പണം നിറക്കേണ്ടെന്ന് കേന്ദ്രം

Sumeesh| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (19:18 IST)
രാത്രി ഒൻപത്​മണിക്ക്​ ശേഷം എടി എമ്മുകളിൽ പണം നിറക്കേണ്ടെന്ന്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നഗരപ്രദേശങ്ങളില്‍ രാത്രി ഒൻപത് മണിക്ക് ശേഷവും ഗ്രാമങ്ങളിൽ വൈകിട്ട് ആറുമണിക്ക് ശേഷവും ഏ ടി എമ്മുകളിൽ പണം നിറക്കേണ്ടെന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

പ്രശ്നബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നാല്​ മണിക്ക് മുൻപായി
പണം നിറക്കണം. 2019 ​ഫെബ്രുവരി എട്ടിന്​ മുൻപ്​ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെന്നാണ്​ കേന്ദ്രസര്‍ക്കാർ ബാങ്കുകൾക്ക് നിർദേശാം നൽകിയിരിക്കുന്നത്. നേരത്തെ ഉപയോഗം കുറവുള്ള എ ടി എമ്മുകൾ അടച്ചിടാനും ബാങ്കുകൾ തീരുമാനിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :