മെറ്റല്‍ ബോഡിക്ക് വിട; എട്ടാം പതിപ്പില്‍ ഗ്ലാസ് ബോഡിയുമായി ഐഫോണ്‍ വരുന്നു

2018ന് മുമ്പ് ആയിരിക്കും ഏട്ടാം പതിപ്പ് പുറത്തുവരുക

ആപ്പിള്‍ ഐ ഫോണ്‍ , ഐ ഫോണ്‍ , ഗ്ലാസ് ബോഡി , മെറ്റല്‍ ബോഡി
കാലിഫോര്‍ണിയ| jibin| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (10:37 IST)
മൊബൈല്‍ പ്രേമികളുടെ മനം കവര്‍ന്ന ആപ്പിള്‍ ഐ ഫോണ്‍ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുന്നു. ഐ ഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് എട്ടാം പതിപ്പ് ഐ ഫോണില്‍ നിലവിലെ അലുമിനിയം ഫ്രെയിമിന് പകരം ഗ്ലാസ് ഫ്രെയിം ഉപയോഗിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2018ന് മുമ്പ് ആയിരിക്കും ഏട്ടാം പതിപ്പ് പുറത്തുവരുക. കര്‍വ്‌ഡ് ഒഎല്‍‌ഇഡി ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാകുക. വയര്‍ലസ് ചാര്‍ജിംഗ് സംവിധാനവും സിഗ്നനലുകള്‍ സ്വീകരിക്കാന്‍ ബൂസ്‌റ്റിംഗ് ആന്റിനയും ഫോണിലുണ്ടാകും. ആപ്പിള്‍ അനലിസ്‌റ്റിക് മിംഗ് ചി ക്വോ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ഐഫോണ്‍ ഏഴ് പതിവ് പോലെ അലുമിനിയം ഫ്രെയിമില്‍ തന്നെയായിരിക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :