ആദ്യ ' ആപ്പിളിന് ' 5.52 കോടി രൂപ വില

ന്യൂയോര്‍ക്ക്| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (10:59 IST)
ആപ്പിള്‍ കമ്പനി ആദ്യമായി നിര്‍മിച്ച ആപ്പിള്‍-1 കമ്പ്യൂട്ടര്‍ 5.52 കോടി രൂപയ്ക്ക് ലേലം ചെയ്തു. ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ ഹെന്‍ട്രി ഫോര്‍ഡ് ഓര്‍ഗനൈസേഷനാണ് 9,05,000 ഡോളറിന് ആദ്യമായി നിര്‍മിച്ച ആപ്പിള്‍-1 കമ്പ്യൂട്ടര്‍ ലേലത്തില്‍ വാങ്ങിയത്.

മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഓര്‍ഗനൈസേഷന്‍ ആപ്പിള്‍-1 വാങ്ങിയിരിക്കുന്നത്. ഡിജിറ്റല്‍ വിപ്പളവത്തിന് തുടക്കം കുറിച്ച കമ്പ്യൂട്ടര്‍ എന്ന നിലയിലാണ് ഇതിനെ ലോകം കാണുന്നത്. ഈ മെഷീന്‍ സപ്തംബര്‍ വരെ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

1976ല്‍ സ്റ്റീവ് വോസ്‌നിയാക്കും സ്റ്റീവ് ജോബ്‌സും ചേര്‍ന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സിന്റെ കുടുംബ ഗാരേജില്‍ വെച്ച് 50 മെഷീനുകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ചത്. ആദ്യകാല ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ക്ക് ഓരോന്നിനും 666.66 ഡോളറായിരുന്നു വില. തുടക്കത്തില്‍ ആരും വാങ്ങാതിരുന്ന കമ്പ്യൂട്ടറുകള്‍ക്ക് ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ബൈറ്റ് ഷോപ്പ് ഉടമ പോള്‍ ടെറെല്‍ 50 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കിയതോടെയാണ് ഇതിന്റെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :