പുസ്തകം പോലെ തുറക്കാം അടയ്ക്കാം; അദ്ഭുത ഡിസ്പ്ലെയുള്ള ഐഫോണുമായി ആപ്പിള്‍ !

ഐഫോണ്‍ നിവര്‍ത്തിയാല്‍ ഐപാഡ്!; ഞെട്ടിക്കാന്‍ ആപ്പിള്‍

Apple ,  iPhone ,  folding iPhone , ആപ്പിള്‍ , ഐഫോണ്‍ , ഫോള്‍ഡബിള്‍ ഡിസ്പ്ലേ , എല്‍‌ജി , സാംസങ്ങ്
സജിത്ത്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (20:10 IST)
പുസ്തകം പോലെ തുറക്കാനും അടക്കാനും പറ്റുന്ന തരത്തിലുള്ള ഫോണ്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള പേ​​​റ്റ​​​ന്‍റി​​​നാ​​​യി യു​​​എ​​​സ് പേ​​​റ്റ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രേ​​​ഡ്മാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്‍ജിയുമായി സഹകരിച്ചാണ് പുതിയ ഫോള്‍ഡബിള്‍ ഐഫോണിന്റെ ഡിസ്‌പ്ലെ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ആപ്പിള്‍ എല്‍ജിയില്‍ ഷെയര്‍ എടുത്തിരിക്കുന്നതായും ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണിന്റെ ലോ​​​ഹ​​​ഭാ​​​ഗ​​​വും ഒ​​​എ​​​ൽ​​​ഇ​​​ഡി പാ​​​ന​​​ലും
മ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലായിരിക്കും ആ​​​പ്പി​​​ളി​​​ന്‍റെ പു​​​തി​​​യ ഐ​​ഫോ​​ൺ ഡി​​​സൈ​​​ൻ. 2020ലായിരിക്കും ഈ മോഡലിന്റെ നിര്‍മാണം ആരംഭിക്കുക എന്നാണ് വിവരം.

അതേസമയം, സാംസങ് ഇത്തരം ഒരു ഫോണിന്റെ നിര്‍മാണത്തിലാണെന്നും ഐഫോണ്‍ എത്തുന്നതിനു മുമ്പ്തന്നെ ആ ഫോണ്‍ വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ലായിരിക്കും ഫോള്‍ഡബിള്‍ ഡിസ്പ്ലേയോടുകൂടിയ ഫോണ്‍ സാംസങ്ങ് വിപണിയിലെത്തിക്കുകയെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :