199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും; ജിയോയെ പൂട്ടാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍ !

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (11:16 IST)

Airtel , New offer ,  Jio ,  4g ,  എയര്‍ടെല്‍ , ഓഫര്‍ , ജിയോ

പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ വീണ്ടും രംഗത്ത്. നിലവിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകുമെങ്കിലും തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമായിരിക്കും ഇതെന്നും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. 199 രൂപയുടെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി 4ജി ഡാറ്റയുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.     
 
അതേസമയം, 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടൂ എയര്‍ടെല്‍ കോളുകളും 2ജിബി 4ജി ഡാറ്റയുമാണ്28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. 349 രൂപയുടെ പ്ലാനില്‍ പ്രതി ദിനം ഒരു ജിബി ഡാറ്റ എന്ന നിലയില്‍ 28ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് നല്‍കുക. 399 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളടക്കം 70 ജിബി ഡാറ്റ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.       
 
എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനിലാവട്ടെ 4ജിബി 4ജി/ 3ജി ഡാറ്റയാണ് പ്രതി ദിനം നല്‍കുന്നത്. ഈ ഓഫറിന്റെ വാലിഡിറ്റി 28 ദിവസമാണ്. അതായത് 28 ദിവസം 112ജിബി ഡാറ്റ ലഭിക്കുമെന്ന് സാരം. ഇതിനോടൊപ്പം തന്നെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സ്മാര്‍ട്ട്ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്കും; വീണ്ടും ഞെട്ടിച്ച് ആമസോണ്‍ !

വരുന്ന ഉത്സവ സമയമായ ദീപാവലിയോടനുബന്ധിച്ച് തകര്‍പ്പന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ ...

news

ജിയോ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ഉണ്ടാവില്ല !

രാജ്യത്തെ ടെലികോം വിപണിയില്‍ അത്ഭുതാവഹമായ മാറ്റങ്ങളായിരുന്നു റിലയന്‍സ് ജിയോ കൊണ്ടുവന്നത്. ...

news

കാത്തിരിപ്പിന് വിരാമം; കിടിലന്‍ ലുക്കില്‍ പുതിയ മാരുതി എസ് ക്രോസ് ഇന്ത്യയില്‍ - വില വിവരങ്ങള്‍

പുതിയ രൂപത്തില്‍ കഴിഞ്ഞ മാസം ജപ്പാനില്‍ അവതരിപ്പിച്ച മാരുതി സുസുക്കി എസ്‌ക്രോസ് ...

news

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ശക്തനായ എതിരാളി; മസിലന്‍ ലൂക്കില്‍ പ്യൂഷോ 3008 വിപണിയിലേക്ക് !

ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ ...