ഉ​പ​യോ​ക്താ​ക്ക​ൾക്ക് 190കോ​ടി രൂ​പ പലിശ സഹിതം തിരികെ നല്‍കുമെന്ന് എ​യ​ർ​ടെ​ൽ

ഉ​പ​യോ​ക്താ​ക്ക​ൾക്ക് 190കോ​ടി രൂ​പ പലിശ സഹിതം തിരികെ നല്‍കുമെന്ന് എ​യ​ർ​ടെ​ൽ

 Airtel , 190 crore , LPG subsidies , bank accounts , mobile , എ​യ​ർ​ടെ​ൽ , 190കോ​ടി , ആ​ധാ​ർ , ബാങ്ക്
ന്യൂ​ഡ​ൽ​ഹി| jibin| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2017 (15:18 IST)
ഉ​പ​യോ​ക്താ​ക്ക​ൾക്ക് അനുകൂലമായ തീരുമാനവുമായി എ​യ​ർ​ടെ​ൽ. ഉ​പ​യോ​ക്താ​ക്കളുടെ അറിവില്ലായ്‌മ മൂലം പേ​മെ​ന്‍റ് ബാ​ങ്കി​ലേ​ക്കെ​ത്തി​യ 190കോ​ടി രൂ​പ യ​ഥാ​ർ​ഥ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പലിശ സഹിതം തിരികെ നല്‍കാന്‍ ഭാ​ര​തി തീരുമാനിച്ചു.

മൊ​ബൈ​ൽ - ​ബ​ന്ധ​ന​ത്തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​യാ​തെ എ​യ​ർ​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ച​തും എ​ൽ​പി​ജി സ​ബ്സി​ഡി​യു​ൾ​പ്പെ​ടെ​യു​ള്ള തു​ക​ക​ൾ ഈ ​എ‍യ​ർ​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കി​ലേ​ക്ക് പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടിരുന്നു.

ഇതേത്തുടര്‍ന്ന് യു​ണീ​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ഭാ​ര​തി എ​യ​ർ​ടെ​ലി​നെ​യും എ​യ​ര്‍​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കി​നെ​യും ഇ-​കെ​വൈ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച വി​ല​ക്കി​യി​രു​ന്നു. തുടര്‍ന്നാണ് ഉ​പ​യോ​ക്താ​ക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ എയര്‍‌ടെല്‍ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :