30 ജിബി സൌജന്യ ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍ !‍; ജിയോയ്ക്ക് വീണ്ടും വെല്ലുവിളിയായി എയര്‍ടെല്‍

എയര്‍ടെല്‍ 10 ജിബി ഡാറ്റ ഫ്രീയായി നല്‍കുന്നു

സജിത്ത്| Last Updated: തിങ്കള്‍, 17 ഏപ്രില്‍ 2017 (11:50 IST)
ഉപഭോക്താക്കള്‍ക്ക് പത്ത് ജിബി ഡാറ്റ ഫ്രീയായി നല്‍കി എയര്‍ടെല്‍ രംഗത്ത്. മൂന്ന് മാസത്തേക്ക് ഇത്തരത്തില്‍ 30 ജിബിയുടെ അധിക ഡാറ്റയാണ് ഉപഭോക്താവിന് ലഭ്യമാകുക. എന്നാല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായിരിക്കും ഈ ഓഫര്‍ ലഭ്യമാകുകയെന്നും എയര്‍ടെല്‍ വ്യക്തമാക്കി.

ഏപ്രില്‍ 30 വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 399 രൂപയ്ക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന ഓഫറും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :