534 പൈലറ്റുമാരെ പുതുതായി നിയമിക്കുമെന്ന് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ , പൈലറ്റുമാര്‍ , വിമാന സര്‍വീസ് , കമ്പനി
മുംബൈ| jibin| Last Modified ചൊവ്വ, 12 ജനുവരി 2016 (11:16 IST)
കൂടുതല്‍ പൈലറ്റുമാരെ അടിയന്തരമായി നിയമിക്കുമെന്ന് എയര്‍ ഇന്ത്യ. 2018 ഓടെ നൂറോളം പുതിയ വിമാനങ്ങള്‍ വാങ്ങാനിരിക്കെ 534 പൈലറ്റുമാരെ പുതുതായി നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. ഇതുവഴി കൂടുതല്‍ സര്‍വീസ് നടത്താനും സമയകൃത്യത പാലിക്കാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും എയര്‍ ഇന്ത്യയുടെ പൈലറ്റുമാരുടെ എണ്ണം 2000 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ 1441 പൈലറ്റുകളാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 70 പൈലറ്റുമാര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നതേയുള്ളു. നൂറോളം പുതിയ വിമാനങ്ങള്‍ വാങ്ങാനിരിക്കെ പൈലറ്റുമാരെ കൂടുതലായി വേണ്ടിവരും. ഈ സാഹചര്യത്തിലാണ് അഞ്ഞൂറിലധികം പൈലറ്റുമാരെ നിയമിക്കുന്നതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :