പരസ്യം കൊടുത്തവകയില്‍ പണം നല്കിയില്ല; കമ്പനികള്‍ക്ക് എതിരെ ഫ്ലിപ്‌കാര്‍ട്ട് കോടതിയിലേക്ക്

പരസ്യം കൊടുത്തവകയില്‍ പണം നല്കിയില്ല; കമ്പനികള്‍ക്ക് എതിരെ ഫ്ലിപ്‌കാര്‍ട്ട് കോടതിയിലേക്ക്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 3 മെയ് 2016 (09:58 IST)
പരസ്യം കൊടുത്തവകയില്‍ കമ്പനികളില്‍ നിന്ന് കിട്ടാനുള്ള പണം ലഭിക്കുന്നതിന് കോടതിയെ സമീപിക്കാന്‍ ഫ്ലിപ്‌കാര്‍ട്ട് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ വാണിജ്യ വെബ്‌സൈറ്റ് ആയ ഫ്ലിപ്‌കാര്‍ട്ട് ഡോട്ട് കോമില്‍ പരസ്യം നല്കിയതിന് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കമ്പനികള്‍ കോടികളാണ് നല്കാനുള്ളത്.

സ്വദേശത്തും വിദേശത്തുമുള്ള ഇരുപതോളം കമ്പനികള്‍ക്കെതിരെയാണ് ഫ്ലിപ്‌കാര്‍ട് നിയമനടപടിക്ക് ഒരുങ്ങുന്നത്. നിശ്ചിത ഫീസ് നല്കി പരസ്യം നല്കാന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഫ്ലിപ്‌കാര്‍ട് തീരുമാനമെടുത്തത്.

യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഡിജിറ്റല്‍ എന്ന കമ്പനിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഇതിനകം കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. ഫ്ലിപ്‌കാര്‍ട്ടിന് ഈ കമ്പനി ഒരു കോടിയിലേറെ രൂപ നല്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈ-പോപ്‌കോണ്‍, ടിക്കോണ ഡിജിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളും കുടിശിക വരുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :