ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്; ജിയോയില്‍ വന്‍ സുരക്ഷാ പാളിച്ച

ജിയോയില്‍ വന്‍ സുരക്ഷാ പാളിച്ച

 Reliance Jio , Adhaar , Reliance Jio data hacked, Jio data hacked, mobile , relince , Reliance Jio data breached , ജി​യോ ,ജി​യോ ഇ​ന്‍റേ​ണ​ൽ , ആ​ധാ​ർ വി​വ​ര​ങ്ങ​ൾ , ജി​യോ ഇ​ൻ​ഫോ​കോം , ടെ​ലി​കോം ക​മ്പ​നി
മും​ബൈ| jibin| Last Modified ചൊവ്വ, 11 ജൂലൈ 2017 (12:06 IST)
ജി​യോ ഉപഭോക്‍താക്കളുടെ കോ​ടി​ക്ക​ണ​ക്കി​നു ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. 12കോ​ടി വ​രി​ക്കാ​രു​ടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതേത്തുടര്‍ന്ന് ജി​യോ ഇ​ന്‍റേ​ണ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഉപഭോക്താക്കളുടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ, കോ​ൾ ലി​സ്റ്റ്, ബി​ല്ലിം​ഗ് വി​വ​ര​ങ്ങ​ൾ, സ്ഥി​രീ​ക​രി​ച്ച മേ​ൽ​വി​ലാ​സം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ടെ​ലി​കോം ക​മ്പ​നി​യു​ടെ ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പ്പനയ്‌ക്ക് എന്ന് ഒരു വെബ്‌സൈറ്റില്‍ വന്നിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ന്നോ എന്നതില്‍ സംശയം പ്രകടിപ്പിച്ച് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം രംഗത്തെത്തിയത്.

പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷി​ത​മാ​യാ​ണ് സൂക്ഷിച്ചിരിക്കുന്നതെന്നും ​ജി​യോ ഇ​ൻ​ഫോ​കോം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :