സുസൂക്കി ജിക്സറിന് അടിതെറ്റുമോ ? റിയര്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ യമഹ FZ-S FI വിപണിയില്‍ !

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

Yamaha FZ-S FI , Yamaha FZ , Yamaha  , യമഹ FZ-S FI  , യമഹ FZ , യമഹ , ബൈക്ക്
സജിത്ത്| Last Modified ശനി, 13 ജനുവരി 2018 (10:14 IST)
പുതിയ FZ-S FI ഇന്ത്യന്‍ വിപണിയിലേക്ക്. റിയര്‍ ഡിസ്‌ക് ബ്രേക്കുമായാണ് ഈ ബൈക്ക് വിപണിയിലേക്കെത്തുന്നത്. 86,042 രൂപയാണ് റിയര്‍ ഡിസ്‌ക് ബ്രേക്കുമായെത്തുന്ന പുതിയ മോഡലിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 220 എം‌എം ഹൈഡ്രോളിക് സിംഗിള്‍ റിയര്‍ ഡിസ്‌ക് ബ്രേക്കിനോടൊപ്പമാണ് പുത്തന്‍ യമഹ FZ-S FI യുടെ വരവ്.

282 എം‌എം ഡിസ്ക്കാണ് മോട്ടോര്‍സൈക്കിളിന്റെ മുന്നിലെ ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. പുതിയ 10 സ്‌പോക്ക് അലോയ് വീലുകളും യമഹ FZ-S FI യുടെ പ്രത്യേകതയാണ്. അലോയ് വീലുകള്‍ക്കും റിയര്‍ ഡിസ്‌ക്‌ബ്രേക്കിനും പുറമെ ആകര്‍ഷകമായ പുത്തന്‍ നിറഭേദമായ 'അര്‍മാദ ബ്ലൂ'വും ബൈക്കിന്റെ സവിശേഷതയാണ്.

നിലവിലുള്ള 149 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ തന്നെയാണ് പുതിയ ബൈക്കിനും കരുത്തേകുന്നത്. 12.9 ബി‌എച്ച്‌പി കരുത്തും 12.8 എന്‍‌എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. ബജാജ് പള്‍സര്‍ NS 160, സുസൂക്കി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160R എന്നിവരായിരിക്കും യമഹ FZ-S FI യുടെ പ്രധാന എതിരാളികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :