ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓണ്‍ സാങ്കേതികതയുമായി യമഹ വൈസെഡ്എഫ്-ആർ15 സ്പോർട്സ് വിപണിയില്‍

ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓണുമായി യമഹ ആർ15

Yamaha YZF R15, Yamaha യമഹ വൈസെഡ്എഫ്-ആർ15, യമഹ
സജിത്ത്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (10:05 IST)
വൈസെഡ്എഫ്-ആർ15 സ്പോർട്സ് ബൈക്കിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. രാത്രിയായാലും പകലായാലും ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹെഡ്‌ലൈറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ എന്ന സാങ്കേതികതയുമായാണ് ബൈക്ക് എത്തിയിട്ടുള്ളത്.

ഹെഡ്‌ലൈറ്റ് ഓഫുചെയ്യുന്നതിനായിട്ടുള്ള സ്വിച്ചുകള്‍ പുതിയ ബൈക്കില്‍ ഉണ്ടായിരിക്കില്ല. പകൽസമയത്തും ബൈക്കുകളുടെ സാന്നിധ്യം വ്യക്തമാക്കാൻ ഇതുവഴി സാധിക്കുമെന്നതിനാല്‍ തന്നെ അപകടങ്ങള്‍ കുറയുകയും ചെയ്യുമെന്നതിനാലാണ് ഈ സംവിധാനം ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുതിയ വൈസെഡ്എഫ്-ആർ 15 സ്പോർട്സ് ബൈക്കിന്റെ വിലയിൽ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. യമഹ വൈസെഡ്എഫ്-ആറിന്റെ 2.0പതിപ്പിന് 1.18ലക്ഷവും ആർ15 എസിന് 1.15ലക്ഷവുമാണ് നിലവില്‍ ഡല്‍ഹി എക്സ്ഷോറും വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :