ഫോക്സ്‌വാഗണ്‍ എൻട്രിലെവൽ സെഡാൻ ‘വെന്റോ ഹൈ‌ലൈൻ പ്ലസ്‘ ഇന്ത്യയിലേക്ക് !

വ്യാഴം, 2 ഫെബ്രുവരി 2017 (10:37 IST)

Widgets Magazine
ഫോക്സ്‌വാഗണ്‍, വെന്റോ ഹൈ‌ലൈൻ പ്ലസ്, Volkswagen Vento Highline Plus, Volkswagen, Vento, Highline Plus, Volkswagen Vento; Highline Plus, Vento Highline Plus

ഫോക്സ്‌വാഗണിന്റെ എൻട്രിലെവൽ സെഡാൻ വെന്റോയുടെ ഒരു ടോപ്പ്-എന്റ് വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘വെന്റോ ഹൈ‌ലൈൻ പ്ലസ്‘ എന്ന പേരില്‍ വിപണിയിലെത്തിയ ഈ വേരിന്റ് ഫോക്സ്‌വാഗൺന്റെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.  ഡിഎസ്ജി ടിഎസ്ഐ ഗിയർബോക്സ് ഉൾപ്പെടുത്തിയുള്ള പുത്തൻ വേരിയന്റിന്റെ ആദ്യ ബ്യാച്ച് ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ട്.
 
ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ പ്രത്യേകതകളൊഴിച്ചാല്‍ വെന്റോ ഹൈലൈൻ വേരിയന്റിലുള്ള അതെ ഫീച്ചറുകൾ തന്നെയാണ് ഈ ഹൈലൈൻ പ്ലസിലുമുള്ളത്. പഴയമോഡലിനേക്കാള്‍ ഏതാണ്ട് 80,000 രൂപയോളം അധികമായിരിക്കും ഈ വാഹനത്തിനെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
ഹോണ്ട സിറ്റി ടോപ്പ് വേരിയന്റ് ഡെസ്എക്സ് മോഡലുകളായിരിക്കും വെന്റോ ഹൈലൈൻ പ്ലസിന്റെ പ്രധാന എതിരാളികള്‍. ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.6 പെട്രോൾ എംടിയ്ക്ക് 11.39ലക്ഷവും ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.5 ടിഡിഐ എംടിയ്ക്ക് 12.81ലക്ഷവും ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.2ടിഎസ്ഐ ഡിഎസ്ജി എടിയ്ക്ക് 12.67ലക്ഷവും ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.5 ടിഡിഐ ഡിഎസ്ജി എടിയ്ക്ക് 14.09ലക്ഷവുമാണ് ഷോറൂം വില.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ലാവയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ലാവ X41 വിപണിയില്‍

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1.3GHz ക്വാഡ്‌കോര്‍ ...

news

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്; രസീതില്‍ ഒതുങ്ങാത്ത സംഭാവനകളെ തടയാന്‍ കഴിയുമോ?

‘പാര്‍ട്ടി ഏതാണെങ്കിലും സംഭാവന അത് നിര്‍ബന്ധമാണ്’ രാജ്യത്തെ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ വരെ ...

news

ബജറ്റ്: രണ്ടാംനിര നഗരങ്ങളില്‍ വിമാനത്താവളങ്ങള്, മൂന്ന് ലക്ഷത്തിന് മുകളിലുള്ള നോട്ടുകൈമാറ്റത്തിന് വിലക്ക്

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിച്ചത്. ...

news

ബജറ്റ് 2017-18: ഒറ്റനോട്ടത്തില്‍

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. ...

Widgets Magazine