Widgets Magazine
Widgets Magazine

കാത്തിരിപ്പിന് വിരാമം; ക്രേറ്റയെ കെട്ടുകെട്ടിക്കാന്‍ റെനോ ക്യാപ്ച്ചര്‍ എത്തി - വില വിവരങ്ങള്‍

ചൊവ്വ, 7 നവം‌ബര്‍ 2017 (10:56 IST)

Widgets Magazine
Renault Captur ,  Renault India ,  Renault cars ,  Renault Captur Unveil ,  റെനോ ക്യാപ്റ്റർ ,  റെനോ ക്യാപ്ച്ചര്‍  ,  റെനോള്‍ട്ട് ,  റെനോള്‍ട്ട് ഇന്ത്യ ,  റെനോ

വാഹന വിപണിയിൽ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഹ്യുണ്ടേയ് ക്രേറ്റയ്ക്കും ടാറ്റ ഹെക്സയ്ക്കും തിരിച്ചടി നല്‍കാന്‍ റെനൊ ക്യാപ്ച്ചര്‍ എസ്‌യു‌വി ഇന്ത്യന്‍ വിപണിയില്‍‍. 9.99 ലക്ഷം രൂപ പ്രാരംഭവിലയിലാണ് റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. റെനോയുടെ ക്യാപ്ച്ചര്‍ ആപ്പ് മുഖേന 25,000 രൂപ അടച്ച് പുതിയ ക്രോസ്ഓവര്‍ എസ്‌യുവിയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.  
 
ഡസ്റ്റര്‍ എസ്‌യുവി, ലോഡ്ജി എംപിവി മോഡലുകള്‍ ഒരുങ്ങിയ ബിഒ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് റെനോ ക്യാപ്റ്ററും എത്തുന്നത്.  ക്രോസ്ഓവര്‍ സെഗ്മന്റിലേക്കുള്ള റെനോയുടെ പ്രീമിയം സമര്‍പ്പണമാണ് ക്യാപ്ച്ചര്‍ എന്നാണ് കമ്പനി പറയുന്നത്‍. പ്ലാനറ്റ് ഗ്രെയ്,  മൂണ്‍ലൈറ്റ് സില്‍വര്‍, കയെനി ഓറഞ്ച്, മഹാഗണി ബ്രൗണ്‍, പേള്‍ വൈറ്റ് എന്നീ അഞ്ച് നിറഭേദങ്ങളിലാണ് പുതിയ റെനോ ക്യാപ്ച്ചര്‍ ലഭ്യമാവുക. 
 
നാല് വേരിയന്റുകളിലായി ലഭ്യമാകുന്ന ക്യാപ്ച്ചര്‍, ഡീസല്‍ പതിപ്പില്‍ മാത്രമായിരിക്കും ടോപ് വേരിയന്റ് പ്ലാറ്റീന്‍ ലഭ്യമാവുക. 9.99 ലക്ഷം രൂപയുടെ പ്രാരംഭവിലയില്‍ ഒരുങ്ങുന്നതാവട്ടെ ബേസ് മോഡലായ RXE പെട്രോള്‍ പതിപ്പുമാണ്. 11.39 ലക്ഷം രൂപ മുതലാണ് ക്യാപ്ച്ചര്‍ ഡീസല്‍ പതിപ്പ് ആരംഭിക്കുന്നത്. 
 
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള 16 വാല്‍വ് ഫോര്‍-സിലിണ്ടര്‍ 1.5 ലിറ്റര്‍ H4K എഞ്ചിനാണ് പെട്രോള്‍ പതിപ്പിന്‌‍ കരുത്തേകുക. 105 ബി എച്ച് പി കരുത്തും 142 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. അതേസമയം, 109 ബിഎച്ച്പി കരുത്തും 240 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനിലും ക്യാപ്ച്ചര്‍ എത്തും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഡീസല്‍ പതിപ്പില്‍ ഉണ്ടായിരിക്കുക. 
 
റെനോയുടെ സിഗ്‌നേച്ചര്‍ ഐബ്രോയ്ക്ക് ഒപ്പമുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സി ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്ലാമ്പുകളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ബ്ലാക് ബാര്‍, പരുക്കന്‍ ലുക്കിനായുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഫ്രണ്ട് പ്രൊഫൈലിനെ മനോഹരമാക്കും. 
 
ബ്ലൂടൂത്ത്, യുഎസ്ബി, AUX കണക്ടിവിറ്റി എന്നിവയോടുകൂടിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീനാണ് വാഹനത്തിന്റെ അകത്തളത്തെ പ്രധാന ഹൈലൈറ്റ്. സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ എന്നിങ്ങനെയുള്ള ഇന്റീരിയര്‍ ഫീച്ചറുകളും ഈ വാഹനത്തിലുണ്ടായിരിക്കും‍. 
 
എബിഎസ്, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഈ വാഹനത്തിലുണ്ടായിരിക്കും‍.   Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

179 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... അണ്‍ലിമിറ്റഡ് ഓഫര്‍ ആസ്വദിക്കൂ; വീണ്ടുമൊരു തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഓഫറുമായി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഐഡിയ. 179 ...

news

മോദി ഇന്ത്യയെ അമ്മാനമാടുന്നു, നോട്ടുനിരോധനം വിവരക്കേട്: തോമസ് ഐസക്ക്

വാചകമടിയില്‍ അഭിരമിച്ചുകഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ അമ്മാനമാടുകയാണെന്ന് ...

news

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും !; ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍

പുതിയൊരു സര്‍പ്രൈസ് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍. ഒരു ...

news

കാത്തിരിപ്പിനു വിരാമം; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ X4 വിപണിയിലേക്ക് !

മോട്ടോയുടെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ X4 വിപണിയിലേക്കെത്തുന്നു. സൂപ്പര്‍ ബ്ലാക്ക്, ...

Widgets Magazine Widgets Magazine Widgets Magazine