സ്വര്‍ണ്ണ വിലയില്‍ കുറവ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 ഏപ്രില്‍ 2008 (18:19 IST)

ആഗോള സ്വര്‍ണ്ണ വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഉണ്ടാ‍യ കുറവിനെ തുടര്‍ന്ന് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും വില കുറഞ്ഞു. ബുധനാഴ്ച വൈകിട്ട് സ്വര്‍ണ്ണ വില 10 ഗ്രാമിന് 150 രൂപാ നിരക്കില്‍ കുറഞ്ഞ് 11,630 രൂപയിലേക്ക് താണു.

ആഗോള സ്വര്‍ണ്ണ വിപണിയില്‍ സ്വര്‍ണ്ണത്തിനുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് ഇതിനു പ്രധാന കാരണമെന്ന് സൂചനയുണ്ട്.

സ്വര്‍ണ്ണത്തിനൊപ്പം വെള്ളി വിലയിലും താഴ്ചയുണ്ടായി - ഒരു കിലോയ്ക്ക് 430 രൂപാ കണ്ട് കുറഞ്ഞ് 22,370 രൂപയായി താണു. ആഗോള കറന്‍സി വിനിമയ വിപണിയില്‍ ഡോളറിന്‍റെ മൂല്യം മികച്ച നിലയിലേക്ക് ഉയര്‍ന്നതാണ് സ്വര്‍ണ്ണ വിലയിലും വെള്ളിവിലയിലും കുറവുണ്ടാവാന്‍ കാരണം.

ലണ്ടന്‍ വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്‍റെ വില 867.45 ഡോളറിലേക്ക് താഴ്ന്നു. ഇടവേളയില്‍ ഇത് 864.60 എന്ന നിലയിലേക്ക് താണിരുന്നു. സ്വര്‍ണ്ണത്തിനൊപ്പം വെള്ളി വില ഒരു ഔണ്‍സിന് 5 സെന്‍റ് എന്ന നിരക്കില്‍ കുറഞ്ഞ് 16,505 ഡോളറായി താണു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :