വിമാനയാത്രക്കാര്‍ വര്‍ധിച്ചു

ന്യൂഡല്‍ഹി, ചൊവ്വ, 23 നവം‌ബര്‍ 2010 (13:45 IST)

രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ബഡ്ജറ്റ് സര്‍വീസുകളായ സ്പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാന സര്‍വീസുകളുടെ മികച്ച സേവനവും ചെലവ് കുറഞ്ഞ സര്‍വീസുകളുമാണ് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18.3 ശതമാനം മുന്നേറ്റം പ്രകടമാണ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 41.93 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 35.45 ദശലക്ഷമായിരുന്നു.

ഒക്ടോബറിലും താരതമ്യേന വന്‍ വര്‍ധനവ് ആഭ്യന്തര വിമാന സര്‍വീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. രാജ്യത്തെ മൊത്തം വിമാനയാത്രക്കാരുടെ എണ്ണം ഒക്ടോബറില്‍ 18.05 ശതമാനം വര്‍ധിച്ച് 4.62 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 3.91 ദശലക്ഷമായിരുന്നു.

രാജ്യത്തെ വിമാന സര്‍വീസില്‍ ജെറ്റ് എയര്‍വേസിന്റെ മാര്‍ക്കറ്റ് ഓഹരി 26.2 ശതമാനമാണ്. ഇന്‍ഡിഗോയ്ക്ക് 16.8 ശതമാനവും സ്പൈസ് ജെറ്റിന് 13.6 ശതമാനവും ഗോ എയറിന് 6.6 ശതമാനവും സര്‍വീസില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഒക്ടോബറില്‍ 0.81 ദശലക്ഷം പേര്‍ക്ക് യാത്രാ സേവനം നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിമാനം ജെറ്റ് ഗോ എയര്

ധനകാര്യം

ഓഹരി വിപണിയില്‍ നഷ്ടം

ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സ്ക്സ് 207.70 പോയിന്റ് കുറഞ്ഞ് 22277.23 ലും നിഫ്റ്റി ...

വെള്ളി വില

അഹമ്മദാബാദ് : വെള്ളി കിലോഗ്രാമിന് 42890.00രൂപയാണ് വിപണിയിലെ ഇന്നത്തെ വില.

പ്രകൃതിവാതകം വില

ഹാസിരാബാദ്: പ്രകൃതിവാതകത്തിന് ഹാസിരാബാദ് വിപണിയില്‍ 280.30രൂപയാണ് ഇന്നത്തെ വില.

സ്വര്‍ണ്ണം വില

അഹമ്മദാബാദ്: സ്വര്‍ണ്ണം 10 ഗ്രാമിന് 29171.00രൂപയാണ് ഇന്നത്തെ വില.