ടിക്കറ്റ് വില 999; യാത്ര ഷാര്‍ജയിലേക്ക്

കോഴിക്കോട്, ചൊവ്വ, 16 നവം‌ബര്‍ 2010 (08:18 IST)

ഏറ്റവും കുറഞ്ഞ നിരക്കില്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ അവസരം. ബക്രീദ് ആഘോഷത്തിനോടനുബന്ധിച്ച്, കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 999 രൂപയ്ക്ക് പുറമെ നികുതി ചാര്‍ജും നല്‍കേണ്ടി വരും.

എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ഷാര്‍ജ-കോഴിക്കോട് റൂട്ടില്‍ ഇതിനായി പ്രത്യേക വിമാനം തന്നെ ലഭ്യമാക്കിയിട്ടിട്ടുണ്ട്. 186 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമായ എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് നവംബര്‍ 17ന് പുലര്‍ച്ചെ 12.30 ന് യാത്രയാകും.

ഈ ഓഫര്‍ പ്രത്യേക വിമാനത്തിന് മാത്രമെ ലഭിക്കൂവെന്ന് എയര്‍ഇന്ത്യ പി ആര്‍ ഒ എ ബി ജോര്‍ജ് അറിയിച്ചു. ഇത് ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര കോഴിക്കോടുനിന്ന് ഷാര്‍ജയിലേക്ക് നടത്തുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഇതേനിരക്കില്‍ യാത്ര ചെയ്യാനാകും.

തിരക്കു കുറഞ്ഞ സമയമായിട്ടം എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനങ്ങളില്‍ 85 ശതമാനം യാത്രക്കാരുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. നിരക്ക് കുറവായതിനാല്‍ ഗള്‍ഫില്‍ ജോലിനോക്കുന്ന മലയാളികള്‍ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വന്നുപോകുന്നതാണ് യാത്രക്കാര്‍ കുറയാത്തതിന് കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ടിക്കറ്റ് വില എയര് ഇന്ത്യ ഷാര്ജ

ധനകാര്യം

ഓഹരി വിപണിയില്‍ നഷ്ടം

ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സ്ക്സ് 207.70 പോയിന്റ് കുറഞ്ഞ് 22277.23 ലും നിഫ്റ്റി ...

വെള്ളി വില

അഹമ്മദാബാദ് : വെള്ളി കിലോഗ്രാമിന് 42890.00രൂപയാണ് വിപണിയിലെ ഇന്നത്തെ വില.

പ്രകൃതിവാതകം വില

ഹാസിരാബാദ്: പ്രകൃതിവാതകത്തിന് ഹാസിരാബാദ് വിപണിയില്‍ 280.30രൂപയാണ് ഇന്നത്തെ വില.

സ്വര്‍ണ്ണം വില

അഹമ്മദാബാദ്: സ്വര്‍ണ്ണം 10 ഗ്രാമിന് 29171.00രൂപയാണ് ഇന്നത്തെ വില.