ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ!

തിങ്കള്‍, 22 ജനുവരി 2018 (11:13 IST)

കല്യാണ സീസണ്‍ അടുത്തുവരുന്നതോടെ മുല്ലപ്പൂവിന്റെ വില വർധിച്ച് വരികയാണ്. രണ്ടുദിവസം കൊണ്ട് കിലോയ്ക്ക് 1800 രൂപ കൂടി. തോവാളയിലെ പൂമാര്‍ക്കറ്റില്‍ ഒരു കിലോ മുല്ലപ്പൂവനിന് വില 6000 കടന്നു. തമിഴ്‌നാട്ടില്‍ മഞ്ഞുകാരണം പൂക്കള്‍ കരിയുന്നുണ്ട്. ഇതിനാൽ പൂക്കളും കുറവാണ്. പൂക്കളുടെ ലഭ്യതക്കുറവും വില കൂടാൻ കാരണമായി.  
 
കേരളത്തിന്റെ അതിര്‍ത്തിയില്‍ മുല്ലപ്പൂ കൃഷി വ്യാപകമാണ്. മഞ്ഞുകാലം കേരളത്തിലെ മൂല്ലപ്പൂ കൃഷിയെ സാരമായി ബാധിച്ചിട്ടില്ലെങ്കിലും, പൊങ്കല്‍ കഴിഞ്ഞതോടെ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ കല്യാണ സീസണാണ്. ക്ഷാമം മൂലം കേരളത്തിലെ പൂക്കളെയാണ് അവര്‍ ആശ്രയിക്കുന്നത്.
 
കേരളത്തിലെ പൂവിപണിയില്‍ രണ്ടുദിവസമായി മുല്ലപ്പൂ എത്തുന്നില്ല. തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച മുല്ലപ്പൂ കിലോയ്ക്ക് 3500 രൂപയായിരുന്നു. കോയമ്പത്തൂരില്‍ വലിയ വില നല്‍കിയാണ് കേരളത്തിലെ വ്യാപാരികള്‍ മുല്ലപ്പൂ എടുക്കുന്നത്. നാള്‍ക്കുനാള്‍ പൂവിന് വില വര്‍ധിക്കുന്നതിനാല്‍ മുഴം കണക്കാക്കിയുള്ള വില്പനയും വ്യാപാരികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ആമസോണിനെ പിന്നിലാക്കി ആപ്പിൾ

ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക പുറത്തു‌വന്ന. ഫോർച്യൂൺ മാസിക ...

news

വോള്‍വോ എക്സ്‌സി 60ന് ശക്തനായ എതിരാളി; ഔഡി Q5 വിപണിയില്‍ - അറിയേണ്ടതെല്ലാം

പുതിയ ഔഡി Q5 ഇന്ത്യന്‍ വിപണിയിലെത്തി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇടത്തരം എസ്‌യുവി ...

news

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മഹീന്ദ്ര; സ്‌പോര്‍ട്‌സ് ടൂറര്‍ മോജോ യുടി300 ഇനി കുറഞ്ഞ വിലയില്‍ !

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്തയുമായി മഹീന്ദ്ര. തങ്ങളുടെ സ്പോര്‍ട്ട്സ് ...

news

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; ഫീച്ചറുകളും വില വിവരങ്ങളും അറിയാം

ഹീറോയുടെ പുതിയ കമ്മ്യൂട്ടര്‍ ബൈക്ക് ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയിലെത്തി. വിപണിയില്‍ ...

Widgets Magazine