Widgets Magazine Widgets Magazine
Widgets Magazine

എംപിവി ശ്രേണിയിലെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ‘ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്പോർട്’ !

വെള്ളി, 5 മെയ് 2017 (12:19 IST)

Widgets Magazine
toyota innova crysta, toyota, innova crysta, touring sport variant, innova crysta touring sport, ടൊയോട്ട കിർലോസ്കർ മോട്ടോർസ്, ടൂറിങ് സ്പോർട് എഡീഷൻ, ഇന്നോവ ക്രിസ്റ്റ

‘ഇന്നോവ ക്രിസ്റ്റ’ യുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ടൂറിങ് സ്പോർട് എഡീഷൻ’ വിപണിയിലെത്തിക്കാന്‍ ടൊയോട്ട കിർലോസ്കർ മോട്ടോർസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിരത്തിലെത്തി ആദ്യ വർഷം തന്നെ മുൻഗാമിയായ ‘ഇന്നോവ’ കൈവരിച്ച വിൽപ്പനയെ അപേക്ഷിച്ച് 43.17% അധിക വില്പന അതായത് 79,092 ‘ക്രിസ്റ്റ’ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. തുടര്‍ന്നാണ് വൈൻ റെഡ് നിറത്തിൽ ‘ടൂറിങ് സ്പോർട് എഡീഷ’നുമായി കമ്പനി എത്തുന്നത്. 
 
ഡാർക് ക്രോം നിറത്തിലുള്ള മുൻ ഗ്രില്ലും പരിഷ്കരിച്ച പിൻ ബംപറുമാണ്  ഈ എം‌യു‌വിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ പരിമിതകാല പതിപ്പിന്റെ അടിസ്ഥാന വകഭേദം മുതൽ തന്നെ പ്രൊജക്ടർ ഹെഡ്‌ലാമ്പും വാഹനത്തിലുണ്ടാകും. കാറിന്റെ നീളത്തോളം പ്ലാസ്റ്റിക് ക്ലാഡിങ്ങും പാർശ്വങ്ങളിൽ കൂടുതൽ ക്രോമിയവും ടൊയോട്ട ലഭ്യമാക്കിയിട്ടുണ്ട്. കറുപ്പ് നിറമുള്ള 17 ഇഞ്ച് അലോയ് വീലാ‍ണ് ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അകത്തളത്തിൽ ക്യാപ്റ്റൻ സീറ്റോടുകൂടിയ ആറു സീറ്റ് ലേ ഔട്ടാണ് ‘ടൂറിങ് സ്പോർട് എഡീഷ’നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
കറുപ്പ് നിറത്തിലുള്ള അകത്തളത്തമാണ് മറ്റൊരു പ്രത്യേകത ‘ഇന്നോവ ക്രിസ്റ്റ’യുടെ ഇൻഫൊടെയ്ൻമെന്റ് — നാവിഗേഷൻ സംവിധാനങ്ങളെല്ലാം ഇതിലും നിലനിർത്തിയിട്ടുണ്ട്. 2.7 ലീറ്റർ പെട്രോൾ, 2.8 ലീറ്റർ ഡീസൽ എൻജിനുകളില്‍ തന്നെയായിരിക്കും ഈ വാഹനവും എത്തുക. മുന്തിയ വകഭേദങ്ങളിൽ മാത്രം ലഭ്യമാവുന്ന ‘ടൂറിങ് സ്പോർട് എഡീഷ’നു സാധാരണ ‘ഇന്നോവ ക്രിസ്റ്റ’യെ അപേക്ഷിച്ച് കാൽ ലക്ഷത്തിലധികം വില കൂടുതലായിരിക്കുമെന്നാണ് സൂചന.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വരുന്നൂ... ലോകത്തിലെ ഏറ്റവും ‘കുഞ്ഞന്‍’ 4ജി ഫോണ്‍ !

ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്ഫോണുമായി ചൈനീസ് കമ്പനിയായ യുനിഹെര്‍ട്‌സ്. ജെല്ലി എന്ന ...

news

ഡ്യൂവല്‍ സെല്‍ഫി ക്യാമറ,128 ജിബി സ്റ്റോറേജ്, 4ജിബി റാം; ഓപ്പോ എഫ് 3 വിപണിയില്‍ !

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ എഫ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. സെല്‍ഫി ...

news

148 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 70ജിബി 4ജി ഡാറ്റ നേടൂ; തകര്‍പ്പന്‍ ഓഫറുമായി റിലയന്‍സ് !

ഓരോ ദിവസം കഴിയുന്തോറും ടെലികോം മേഖലിയിലെ താരിഫ് യുദ്ധം കൂടുന്നതല്ലാതെ കുറയുന്നില്ല. ...

news

എസ് യു വി ശ്രേണിയില്‍ പടപ്പുറപ്പാടിനൊരുങ്ങി ‘ഇസൂസു എം യു — എക്സ്’ !

ഇസൂസു മോട്ടോഴ്സിന്റെ പുതിയ എസ് യു വി ‘ഇസൂസു എം യു — എക്സ്’ ഇന്ത്യയിലേക്കെത്തുന്നു. ആന്ധ്ര ...

Widgets Magazine Widgets Magazine