അഞ്ച് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 4ജിബി 4ജി ഡാറ്റ നേടൂ; ബമ്പര്‍ ഓഫറുമായി എയര്‍ടെല്‍ !

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (17:16 IST)

Widgets Magazine

ജിയോയെ പിടിച്ചുകെട്ടാന്‍ വളരെ വില കുറഞ്ഞ പ്ലാനുകളുമായി എയര്‍ടെല്‍. അഞ്ച് രൂപ മുതലുള്ള പ്ലാനുകളുമായാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് രൂപയുടെ പ്ലാനില്‍ 4ജിബി 4ജി/3ജി ഡാറ്റയാണ് ലഭ്യമാകുക. ഏഴു ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്. ആദ്യത്തെ ഒറ്റ റീച്ചാര്‍ജ്ജില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ.
 
എട്ട് രൂപയുടെ മറ്റൊരു പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 56 ദിവസത്തെ കാലാവധിയില്‍ 30 പൈസ എന്ന നിരക്കില്‍ നല്‍കുന്നുണ്ട്. 15 രൂപയുടെ പ്ലാനിലൂടെ 27 ദിവസത്തേക്ക് മിനിറ്റിന് 10 പൈസ എന്ന നിരക്കില്‍ കോളുകള്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്ലിലേക്ക് ചെയ്യാന്‍ സാധിക്കും. 40 രൂപയുടെ റീച്ചാര്‍ജ്ജിലൂടെ എയര്‍ടെല്‍ വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് വാലിഡിറ്റിയില്‍ 35 രൂപ ടോക്‌ടൈം ലഭിക്കും.
 
അറുപത് രൂപയുടെ പ്ലാനില്‍ 58 രൂപ ടോക്‌ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയും ലഭിക്കുമ്പോള്‍ 90 രൂപയുടെ പ്ലാനില്‍ 88 രൂപ ടോക്‌ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയും ലഭ്യമാകും. 149 രൂപയുടെ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. 
 
198 രൂപയുടെ മറ്റൊരു പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, ഒരു ജിബി എന്നിവ 28 ദിവസം വാലിഡിറ്റിയില്‍ ലഭിക്കും. 199 രൂപയുടെ പ്ലാനില്‍ ഒരു ജിബി ഡാറ്റ, ലോക്കല്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോളുകള്‍ എന്നിവ 29 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകും.
 
295 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുമ്പോള്‍ 399 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ സൗജന്യ റോമിങ്ങ്, 28ജിബി ഡാറ്റ (ഒരു ജിബി പ്രതി ദിനം) എന്നിവ 28 ദിവസം വാലിഡിറ്റിയില്‍ ലഭിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയും സൗജന്യ കോളുകളും; ജിയോക്ക് മുട്ടന്‍പണിയുമായി ബിഎസ്എന്‍എല്‍ !

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 429 ...

news

പോക്കറ്റ് കീറുമെന്ന പേടി ഇനി വേണ്ട; കിടിലന്‍ ഫീച്ചറുകളുമായി ഷവോമി എം‌ഐ എ വണ്‍ !

ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എം‌ഐ എ വണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. രണ്ടു പിന്‍ ...

news

ഗാലക്‌സി നോട്ട് 8ന് മറുപണി നല്‍കാന്‍ എല്‍‌ജി വി 30 വിപണിയിലേക്ക് !

ചൈനീസ് ഫോണുകളുടെ കടന്നുകയറ്റത്തോടെ ഫ്ലാഗ്ഷിപ്പ് മോഡലുകളും മിഡില്‍ എന്‍റ് ഗാഡ്ജറ്റുകളുമായി ...

news

എതിരാളി ആപ്പിളാണ്; സാംസങ് ഗാലക്‌സി നോട്ട് 8 പ്രീ ബുക്കിങ് തുടങ്ങി

ആഗോള ഭീമന്‍‌മാരായ ആപ്പിള്‍ 8നെ നേരിടാനുറച്ച് സാംസങ്. ഗാലക്‌സി നോട്ട് 8നായുള്ള പ്രീ ...

Widgets Magazine