ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യന്‍ വിപണിയില്‍ ! - വിലയോ ?

ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ ഇന്ത്യയിലെത്തി

nanophone C,  world smallest phone, യെര്‍ഹാ ഡോട്ട് കോം,  ഏലാരി നാനോഫോണ്‍ സി,  ഏലാരി,   നാനോഫോണ്‍ സി, മൊബൈല്‍ ഫോണ്‍,  മൊബൈല്‍
സജിത്ത്| Last Modified ശനി, 15 ജൂലൈ 2017 (15:30 IST)
ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണായ ‘ഏലാരി നാനോഫോണ്‍ സി’ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴിയാണ് ഈ ഫോണിന്റെ വില്പന നടക്കുക. അടിസ്ഥാന ഫീച്ചറുകള്‍ മാത്രമുള്ള ഈ ഫോണിന് 3,940 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില.

ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ മാത്രം വലിപ്പമുള്ള ഈ ഫോണ്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളിലാണ് ലഭ്യമാകുക. ചെറിയ ഹാന്‍ഡ്‌സെറ്റ് സ്‌റ്റൈലിഷ്, അല്‍കോംപാക്റ്റ്, ആന്റിസ്മാര്‍ട്ട് മൊബൈല്‍ ഫോണാണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

ഒരു ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെയുള്ള ഈ ഹാന്‍ഡ്‌സെറ്റിന് 128X96 പിക്‌സല്‍ സ്‌ക്രീന്‍ സൈസാണുള്ളത്. ആര്‍ടിഒഎസില്‍ പ്രവര്‍ത്തിക്കുന്ന നാനോഫോണ്‍ സിയില്‍ മീഡിയടെക് എംടി6261ഡി പ്രോസസറാണുള്ളത്. 32 എംബി റാമുള്ള ഫോണില്‍ 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താന്‍ കഴിയുന്ന 32 എംബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്.

ഡ്യൂവല്‍ സിം, 280എംഎഎച്ച് ബാറ്ററി, എംപി 3 പ്ലെയര്‍, വോയ്‌സ് റെക്കോര്‍ഡര്‍, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്. ഒരു പ്രത്യേക രീതിയില്‍ ക്രമീകരിക്കാവുന്ന മാജിക് വോയ്‌സ് ഫംങ്ങ്ഷന്‍, ബ്ലൂടൂത്ത് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :