ദുബായില്‍ പോകാന്‍ ഇനി 5000 രൂപ മതി !

5000 രൂപയ്ക്കു ദുബായില്‍ പോകാം

AISWARYA| Last Updated: ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (11:40 IST)
കേരളത്തില്‍ നിന്നു ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രാനിരക്കിൽ വൻകുറവ്.
എല്ലാ വിമാനക്കമ്പനികളും നിരക്കിളവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ദുബായിലേക്ക് കൊച്ചിയില്‍ നിന്ന് ഇപ്പോൾ 5000 രൂപ മുതലുള്ള നിരക്കുകള്‍ ലഭ്യമാണ്.

ദുബായിലേക്കും അബുദാബിയിലേക്കും ഷാർജയിലേക്കും ഇപ്പോൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും 10000 രൂപയ്ക്കു മുതല്‍ മടക്കയാത്രാ ടിക്കറ്റുകള്‍ ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് പതിനയ്യായിരത്തോളമായി ഉയരുമെന്നും സൂചനയുണ്ട്. കുവൈത്ത്, മസ്കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കുകളിലും ഇപ്പോള്‍ കുറവുണ്ട്. എന്നാല്‍ ഉംറ തീർഥാടകരുടെ തിരക്കുള്ളതിനാൽ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് സെക്ടറുകളിലെ നിരക്കുകളില്‍ ഇപ്പോള്‍ കാര്യമായ കുറവെന്നും സംഭവിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :