ജിഎസ്ടി: ഇനി മൊബൈല്‍ സംസാരത്തിന് ചിലവേറും

ജി‌എസ്ടി എത്തിയത് അറിഞ്ഞില്ലേ ; ഇനി മൊബൈയില്‍ സംസാരം കുറച്ചോളൂ...

തിരുവനന്തപുരം| AISWARYA| Last Modified ശനി, 8 ജൂലൈ 2017 (16:16 IST)
ജിഎസ്ടി വരുന്നതില്‍ ഏറെ ആശങ്ക പ്രകടിപ്പിച്ചത് സാധാരണക്കാരായിരുന്നു. ഇത് എങ്ങനെയാണ് ഞങ്ങളെ ബാധിക്കുക എന്ന ആവലാതിയായിരുന്നു ഏവരുടെയും മനസില്‍. ആ ആശങ്ക യാഥാര്‍ത്യമായി എന്ന രീതിയില്‍ ജിഎസ്ടി വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടിയിരുന്നു.

എന്നാല്‍ പിന്നീട് ഹോട്ടല്‍ ഭക്ഷണത്തിന് കൂട്ടിയ വില കുറയ്ക്കുമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റെ അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ ജിഎസ്ടി എത്തിയതോടെ വിലക്കയറ്റം മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ക്ക് വില്ലനാകുകയാണ്.

റീചാര്‍ജ് തുകയില്‍ ഈടാക്കുന്ന നികുതിയുടെ വര്‍ദ്ധനവാണ് ഇതിന് കാരണം. അഞ്ച് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജി‌എസ്ടി വരുന്നതിന് മുന്‍പ് 100 രുപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 86 രൂപ കിട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 81.75 രൂപമാത്രമേ കിട്ടുകയുള്ളൂ.

ജി‌എസ്ടി വന്നതോടെ മൊബൈയില്‍ സേവനങ്ങളുടെ നികുതി 15ല്‍ നിന്നും 18 ആയി ഉയര്‍ന്നതാണ് മൊബൈയില്‍ സംസാര ചിലവ് കൂടാന്‍ കാരണം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫൂള്‍ ടോക്‌ടൈം, എക്‌സ്ട്രാ ടോക്ക്‌ടൈം തുടങ്ങിയ ഓഫറുകള്‍ കണ്ടെത്തി ചാര്‍ജ് ചെയ്യുക മാത്രമാണ് വഴി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :