ഗള്‍ഫിലെ സമ്പന്നരായ ഇന്ത്യക്കാരില്‍ എം‌എ യൂസഫലിക്ക് മൂന്നാം സ്ഥാനം

ദുബായ്‌| WEBDUNIA|
PRO
ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരില്‍ ലുലു ഗ്രൂപ്പ്‌ എംഡി എംഎ യൂസഫലിക്ക്‌ മൂന്നാംസ്ഥാനം. ദുബായ്‌ ആസ്ഥാനമായുള്ള അറേബ്യന്‍ ബിസിനസ്‌ മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് യൂസഫലി സ്ഥാനം പിടിച്ചിരിക്കുന്നത്‌.

ഭക്ഷ്യ വിതരണ, നിര്‍മാണ കമ്പനിയായ അല്ലാന ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫിറോസ്‌ അല്ലാന (450 കോടി ഡോളര്‍), കത്താരിയ ഹോര്‍ഡിങ്‌ ചെയര്‍മാന്‍ രഘുവിന്ദര്‍ കത്താരിയ (290 കോടി ഡോളര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി.

പട്ടികയില്‍ ആര്‍പി ഗ്രൂപ്പ്‌ ചെയര്‍മാന്‍ രവി പിള്ള (215 കോടി ഡോളര്‍) നാലാം സ്ഥാനവും എന്‍എംസി ഗ്രൂപ്പ്‌ മേധാവി ബി.ആര്‍. ഷെട്ടി (200 കോടി ഡോളര്‍) അഞ്ചാം സ്ഥാനവും നേടി. 260 കോടി ഡോളറിന്റെ ആസ്‌തിയുള്ള എം.എ. യൂസഫലി കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്തായിരുന്നു.

കേരളത്തിലെ നാലു പ്രമുഖ ബാങ്കുകളില്‍ ഓ‍ഹരി പങ്കാളിത്തമുള്ള അദ്ദേഹം ഫോബ്സ്‌ മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ സമ്പന്നരുടെ പട്ടികയിലും ഇടംനേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :