ഐഫോണ്‍ 6 ന് 14,991 രൂപ ? ഞെട്ടിക്കുന്ന ഓഫറുകളുമായി വീണ്ടും ഫ്ലിപ്കാർട്ട് !

ഐഫോണ്‍ 6 ന് 40 ശതമാനം വില കുറച്ചു വിൽപന ഫ്ലിപ്കാർട്ടിൽ

സജിത്ത്| Last Modified വെള്ളി, 9 ജൂണ്‍ 2017 (10:46 IST)
ആപ്പിളിന്റെ ജനപ്രിയ ഫോണുകളില്‍ ഒന്നായ ഐഫോൺ 6 ന് വൻ വിലക്കുറവ്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് ഫ്ലിപ്കാർട്ടിലാണ് ഈ വിലക്കുറവ് ലഭ്യമാകുക. ഫ്ലിപ്കാര്‍ട്ടിന്റെ പ്രത്യേക സെയിലിലൂടെ ഐഫോണ്‍ 6 ന്റെ 16ജിബി വേരിയന്റ് 21,999 രൂപയ്ക്കും 32ജിബി വേരിയന്റ് 25,999 രൂപയ്ക്കും വാങ്ങാന്‍ സാധിക്കും. ജൂൺ എട്ടു മുതൽ പത്തു വരെയാണ് ഓഫറില്‍ ഫോണ്‍ ലഭ്യമാകുക.

നിലവില്‍ ഐഫോൺ 6ന് 36,990 രൂപയാണ് ഇന്ത്യയിലെ വില. ആ വിലയാണ് 40 ശതമാനത്തോളം കുറച്ച് (14,991 രൂപ) ഇപ്പോള്‍ ലഭ്യമാകുന്നത്. കൂടാതെ എക്‌സ്‌ചെയ്ഞ്ച് നടത്തുകയാണെങ്കില്‍ പതിനയ്യായിരം രൂപയോളം വീണ്ടും കുറയും. അതോടൊപ്പം ആക്സിസ് ബാങ്കിന്റെ ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 5 ശതമാനം കൂടുതല്‍ ഡിസ്‌കൗണ്ടും ലഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :