ആകാശയാത്ര എന്ന സ്വപ്നം ഇനി പൂവണിയിക്കാം; നിരക്കുകളില്‍ വന്‍ ഇളവുകളുമായി എയര്‍ ഏഷ്യ !

വിമാനയാത്രയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

air asia offer, air asia, offer, aeroplane, എയര്‍ ഏഷ്യ, ഇളവുകള്‍, ഓഫര്‍
മുംബൈ| സജിത്ത്| Last Modified തിങ്കള്‍, 5 ജൂണ്‍ 2017 (10:16 IST)
നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രമുഖ വിമാന കമ്പനിയായ എയര്‍ ഏഷ്യ. കുറഞ്ഞകാലത്തേക്കു മാത്രമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ നാലു മുതല്‍ ജൂണ്‍ 11 വരെയാണ് ടിക്കറ്റ് ബുക്കു ചെയ്യാനുള്ള അവസരം. ആ ടിക്കറ്റുകള്‍ ഉപയോഗിച്ച് അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ ഓഗസ്റ്റ് 28 വരെ യാത്രയ്ക്ക് അവസരമുണ്ടാകുമെന്നും കമ്പനി അറിയിച്ചു.


പ്രാദേശിക വിമാന യാത്ര നിരക്കുകള്‍ 1,099 രൂപയ്ക്കും രാജ്യാന്തര സര്‍വീസുകള്‍ 2,999 രൂപയ്ക്കുമാണ് ആരംഭിക്കുന്നത്. പ്രത്യേക ടൂര്‍ പാക്കേജുകള്‍ നല്‍കാനും കമ്പനി ഉദ്ദേശിക്കുന്നതായി എയര്‍ ഏഷ്യ സി ഇ ഒ അമര്‍ അബ്‌റോള്‍ വ്യക്തമാക്കി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഓഫറുകള്‍ ലഭ്യമാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :