വിപണിയില്‍ മുന്നേറ്റം

മുംബൈ | WEBDUNIA| Last Modified വെള്ളി, 28 മാര്‍ച്ച് 2008 (11:03 IST)

ആഭ്യന്തര ഓഹരി വിപണിയില്‍ വെള്ളിയാഴ്ച രാവിലെ സാമാന്യം തരക്കേടില്ലാത്ത ഉയര്‍ച്ച ദൃശ്യമായി. വെള്ളിയാഴ്ച രാവിലെ സെന്‍സെക്സ് 101 പോയിന്‍റ് വര്‍ദ്ധന കൈവരിച്ചു.

വിപണി ആരംഭിച്ച സമയത്ത് 85 പോയിന്‍റ് വര്‍ദ്ധിച്ച് 16,100.26 എന്ന നിലയിലേക്കുയര്‍ന്നു. എന്നാല്‍ അധികം വൈകാതെ തന്നെ സെന്‍സെക്സ് 101.36 പോയിന്‍റ് വര്‍ദ്ധിച്ച് 16,116.02 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 35 പോയിന്‍റ് വര്‍ദ്ധിച്ച് 4,865.25 എന്ന നിലയിലേക്കുയര്‍ന്നു.

ആഗോള ഓഹരി വിപണിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വന്‍ ഉയര്‍ച്ചയുടെ പിന്‍‌തുടര്‍ച്ചയായാണ് ആഭ്യന്തര ഓഹരി വിപണിയിലും വര്‍ദ്ധന ദൃശ്യമായതെന്ന് ഓഹരി വിപണി വൃത്തങ്ങള്‍ പറയുന്നു.

മെറ്റല്‍ സൂചിക വര്‍ദ്ധിച്ചതനുസരിച്ച് ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ എന്നിവയുടെ ഓഹരി വില യഥാക്രമം 3.4 ശതമാനം, 1.65 ശതമാനം എന്ന നിലയില്‍ വര്‍ദ്ധിച്ചു. സിമന്‍റ് സൂചികയും വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതിനൊപ്പം ഭാരതി എയര്‍ടെല്‍, ഭെല്‍, സിപ്ല, ഡി.എല്‍.എഫ്., ഐ.റ്റി.സി., ഇന്‍ഫോസിസ് ടെക്നോളജീസ്, ഒ.എന്‍.ജി.സി., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, സത്യം കമ്പ്യൂട്ടേഴ്സ് എന്നിവയുടെ ഓഹരികള്‍ക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി. എന്നിവയുടെ ഓഹരികളും തരക്കേടില്ലാത്ത മുന്നേറ്റം കാഴ്ചവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :