വിപണിയില്‍ ഉണര്‍വ്

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2011 (10:46 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 211.55 പോയന്റ് നേട്ടത്തില്‍ 17,940.16 എന്ന നിലയിലും നിഫ്റ്റി 63.10 പോയന്റ് നേട്ടത്തോടെ 5,373.10 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റാ മോട്ടോര്‍സ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി ഇന്ത്യ, ജയപ്രകാശ് അസോസിയേറ്റ്സ്, എന്നീ ഓഹരികളാണ് തിങ്കളാഴ്ച തുടക്കത്തില്‍ നേട്ടമുണ്ടാക്കുന്നത്.

അതേസമയം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഹിന്‍‌ഡാല്‍കോ ഇന്‍‌ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് , റിലയന്‍സ് എനര്‍ജി എന്നിവ നഷ്ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :