ഓഹരിവിപണിയില്‍ കാര്യമായ നേട്ടമില്ല

മുംബൈ| JOYS JOY| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (10:35 IST)
ഓഹരിവിപണിയില്‍ കാര്യമായ നേട്ടമില്ല. സെന്‍സെക്‌സ് സൂചിക 29 പോയന്റ് താഴ്ന്ന് 28815ലും നിഫ്റ്റി സൂചിക 15 പോയന്റ് താഴ്ന്ന് 8741ലുമാണ് വ്യാപാരം ആരംഭിച്ചത്.

557 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 155 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, എച്ച്‌ ഡി എഫ്‌ സി, ആക്‌സിസ് ബാങ്ക്, ടി സി എസ്, എച്ച്‌ ഡി എഫ്‌ സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഗെയില്‍, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നഷ്‌ടത്തില്‍.

എന്നാല്‍, ടാറ്റ മോട്ടോഴ്‌സ്, എല്‍ ആന്റ് ടി, സണ്‍ ഫാര്‍മ, സിപ്ല, എം ആന്റ് എം, ഭേല്‍, എസ് ബി ഐ, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :