ഓഹരി വിപണി തകര്‍ന്നു, സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞു

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (09:43 IST)
ആഗോള തലത്തില്‍ വിപണികല്‍ തകര്‍ന്നതിനെ തുറ്റര്‍ന്ന് രാജ്യത്തെ ഓഹരിവിപനി തകര്‍ന്നറ്റിഞ്ഞു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി.

ഇന്‍ഫോസിസ്, എച്ച്പിസിഎല്‍, എസിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ടിവിഎസ് മോട്ടോഴ്‌സ്, സെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 66.47 ആണ് രൂപയുടെ മൂല്യം. 65.83 നിലവാരത്തിലായിരുന്ന വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2013ന് ശേഷം രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :