മുംബൈ|
VISHNU N L|
Last Modified ചൊവ്വ, 23 ജൂണ്‍ 2015 (16:50 IST)
തുടര്‍ച്ചയായി എട്ടാമത്തെ വ്യാപാരദിനത്തിലും വിപണിയില്‍ നേട്ടം. സെന്‍സെക്സ് സൂചിക 74.16 പോയന്റ് നേട്ടത്തില്‍ 27,804.37ലും നിഫ്റ്റി 28.45 പോയന്റ് ഉയര്‍ന്ന് 8,381.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കോള്‍ ഇന്ത്യയാണ് സെന്‍സെക്സില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസാകട്ടെ കനത്ത നഷ്ടവും നേരിട്ടു. സിപ്ല, ക്രോംപ്ടണ്‍, എല്‍ആന്റ്ടി, എംആന്റ്എം, വോള്‍ട്ടാസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ലൂപിന്, പവര്‍ഗ്രിഡ്, ടാറ്റ മോട്ടോഴ്സ്, എന്‍എംഡിസി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.