ഓഹരി വിപണികളില്‍ നേട്ടം തുടരുന്നു

ഓഹരി വിപണി, സെന്‍സെക്‌സ്, നിഫ്റ്റി
മുംബൈ| VISHNU.NL| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (11:38 IST)
ഓഹരി വിപണികളില്‍ റെക്കോഡ്‌നേട്ടം ആവര്‍ത്തിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 108 പോയന്റ് ഉയര്‍ന്ന് 27128ലെത്തി. നിഫ്റ്റി സൂചിക 35 പോയന്റ് ഉയര്‍ന്ന് 8118ലെത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക0.52ശതമാനവും സ്‌മോള്‍ക്യാപ് സൂചിക0.57 ശതമാനവും ഉയര്‍ന്നു.

ഉപഭോക്തൃ ഉത്പന്നങ്ങള്‍, ഓട്ടോ, ഊര്‍ജം, മൂലധന സാമഗ്രി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. സിപ്ല,ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, സെസ സ്‌റ്റെര്‍ലൈറ്റ്, ടിസിഎസ്, എച്ച്പിസിഎല്‍, ബിപിസിഎല്‍, യുണിടെക്, അശോക് ലൈലന്‍ഡ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേടം കൊയ്തത്‍.

അതേസമയം, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ഇന്ത്യന്‍ ഹോട്ടല്‍സ്, അഡാനി പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ഐഎഫ്‌സിഐ തുടങ്ങിയവയില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :