ഓഹരിവിപണി നേട്ടത്തില്‍

മുംബൈ| JOYS JOY| Last Modified വ്യാഴം, 21 ജനുവരി 2016 (11:29 IST)
ഓഹരിവിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 232 പോയിന്റ് ഉയര്‍ന്ന് 24, 294ലും നിഫ്‌റ്റി 67 പോയിന്റ് ഉയര്‍ന്ന് 7376ലും എത്തി.

എസ് ബി ഐ, ഹിന്‍ഡാല്‍കോ, ഭേല്‍, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം, എച്ച് സി എല്‍ ടെക്, ഒ എന്‍ ജി സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐ ടി സി, ടി സി എസ്, മാരുതി, ടാറ്റ മോട്ടോഴ്സ്, ലുപിന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.

അതേസമയം, രൂപയുടെ മൂല്യത്തില്‍ നേരീയ നേട്ടമുണ്ടായി. 67.88 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :