ഓഹരിവിപണിയില്‍ നഷ്‌ടത്തോടെ തുടക്കം

മുംബൈ| JOYS JOY| Last Modified വ്യാഴം, 14 ജനുവരി 2016 (10:45 IST)
ഓഹരിവിപണിയില്‍ ഇന്ന് നഷ്‌ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്സ് 266 പോയിന്റ് താഴ്ന്ന് 24587 ലും നിഫ്‌റ്റി 85 പോയിന്റ് താഴ്ന്ന് 7476ലുമാണ് വ്യാപാരം നടത്തുന്നത്.

എസ് ബി ഐ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭേല്‍, ബാങ്ക് ഓഫ് ബറോഡ, പി എന്‍ ബി തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലും ഇന്‍ഫോസിസ്, ഐ ടി സി, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലുമാണ്.

അതേസമയം, രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 67.04 ആണ് നിലവില്‍ രൂപയുടെ മൂല്യം. അസംസ്കൃത എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ വിപണിയെ ബാധിച്ചതാണ് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :