ഓഹരി വിപണികളില്‍ നിരാശ

 ഓഹരി വിപണി , സെന്‍സെക്‌സ് , സൂചിക , ടാറ്റ മോട്ടോഴ്‌സ്
മുംബൈ| jibin| Last Modified ബുധന്‍, 28 ജനുവരി 2015 (11:15 IST)
കഴിഞ്ഞവാരം മുതല്‍ തുടര്‍ന്നു വന്ന ഓഹരി വിപണികളിലെ മുന്നേറ്റത്തിന് ബുധനാഴ്‌ച മങ്ങലോടെ തുടക്കം. ചൊവ്വാഴ്‌ച വന്‍ മുന്നേറ്റത്തോടെയാണ് വിപണികള്‍ ക്ലോസ് ചെയ്തത്. എന്നാല്‍ ബുധനാഴ്‌ച തുടക്കം മുതല്‍ ഓഹരി വിപണികളില്‍ നേരിയ നഷ്ടമാണ് കാണിക്കുന്നത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 5.32 പോയന്റ് താഴ്ന്ന് 29565ലും നിഫ്റ്റി സൂചിക 7 പോയന്റ് താഴ്ന്ന് 8902ലുമാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, കെയിന്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, യുണിടെക്, ഡിഎല്‍എഫ് തുടങ്ങിയവയാണ് നഷ്ടത്തില്‍. മാരുതി, ബജാജ് ഫിനാന്‍സ്, വോള്‍ട്ടാസ്, ഏഷ്യന്‍ പെയിന്റ്‌സ്, അശോക് ലൈലാന്‍ഡ്, സണ്‍ ടിവി, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് തുടങ്ങിയവ നേട്ടത്തിലുമാണ്. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സമിതിയുടെ രണ്ടുദിവസമായി നടക്കുന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ഇന്ന് പുറത്തുവരാനിരിക്കുന്നത് വിപണിയെ സ്വാധീനിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :