Widgets Magazine Widgets Magazine

ഡ്യൂവല്‍ സെല്‍ഫി ക്യാമറ,128 ജിബി സ്റ്റോറേജ്, 4ജിബി റാം; ഓപ്പോ എഫ് 3 വിപണിയില്‍ !

വ്യാഴം, 4 മെയ് 2017 (14:18 IST)

Widgets Magazine
Oppo F3, dual front camera, Oppo, ഓപ്പോ എഫ് 3

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സെല്‍ഫി എക്സ്പേര്‍ട്ട് എന്ന വിശേഷണമുള്ള ഓപ്പോയുടെ ഫോണുകളില്‍ ഏറ്റവും മികച്ചതായിരിക്കും ഈ ഫോണെന്നാണ് കമ്പനി പറയുന്നത്. മെയ് 13നാണ് ഈ ഫോണിന്റെ വില്പന ആരംഭിക്കുക. ഫ്ലിപ്കാര്‍ട്ട് വഴി ലഭ്യമാകുന്ന ഈ ഫോണിന് ഏകദേശം 19,990 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. 13എംപിയും 8എംപിയുമാണ് എഫ് 3യുടെ മുന്നിലെ ക്യാമറ. 13 എംപി റിയര്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5.5 ഇ‌ഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷയും നല്‍കിയിട്ടുണ്ട്.ഒക്ടകോര്‍ മീഡിയടെക്ക് എംടി 6750ടി പ്രോസ്സസറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 
 
4ജിബി റാം, എസ് ഡി കാ‍ര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 3,200 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഈ ഫോണ്‍ വിഒഎല്‍ഇടി സാങ്കേതികതയുമുണ്ട്. 153 ഗ്രാം ഭാരമുള്ള ഫോണിന്റെ ഡൈമന്‍ഷന്‍ 153.3 × 75.2 ×7.3 എംഎം ആണ്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മെലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

148 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 70ജിബി 4ജി ഡാറ്റ നേടൂ; തകര്‍പ്പന്‍ ഓഫറുമായി റിലയന്‍സ് !

ഓരോ ദിവസം കഴിയുന്തോറും ടെലികോം മേഖലിയിലെ താരിഫ് യുദ്ധം കൂടുന്നതല്ലാതെ കുറയുന്നില്ല. ...

news

എസ് യു വി ശ്രേണിയില്‍ പടപ്പുറപ്പാടിനൊരുങ്ങി ‘ഇസൂസു എം യു — എക്സ്’ !

ഇസൂസു മോട്ടോഴ്സിന്റെ പുതിയ എസ് യു വി ‘ഇസൂസു എം യു — എക്സ്’ ഇന്ത്യയിലേക്കെത്തുന്നു. ആന്ധ്ര ...

news

കേന്ദ്രത്തിന്റെ തെറ്റായ നയം മൂലമാണ് സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായത്: തോമസ് ഐസക്

സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായതു കൊണ്ട് ഉള്ള നോട്ടുകള്‍ കൈയ്യില്‍ തന്നെ സൂക്ഷിക്കുന്ന ...

news

അതിശയിപ്പിക്കുന്ന വിലയില്‍ വോള്‍ട്ട് പിന്തുണയുള്ള 4ജി ഫോണുകളുമായി ജിയോ !

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോ ചെലവ് കുറഞ്ഞ ...

Widgets Magazine Widgets Magazine