ഓഹരിവിപണി 8000 കടന്നു

  നിഫ്റ്റി , ഓഹരി വിപണി , ബോംബെ
മുംബൈ| jibin| Last Updated: തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (10:28 IST)
ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഓഹരി വിപണിയിൽ 8000 കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 54 പോയിന്റ് ഉയർന്ന് 8008ലാണ് വ്യാപാരം നടത്തുന്നത്.

ബോംബെ സൂചിക സെൻസെക്സ് 171 പോയിന്റ് ഉയർന്ന് 26,​809ലാണ് വ്യാപാരം നടത്തുന്നത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടായ വളർച്ചയാണ് ഓഹരി വിപണിക്ക് തുണയായത്.

824 ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം 188 ഓഹരികള്‍ നഷ്ടത്തിലുമാണ്.
കോള്‍ ഇന്ത്യ, എന്‍ടിപിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എല്‍ ആന്റ് ടി തുടങ്ങിയ ഓഹരികളാണ് സെന്‍സെക്‌സ് സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഭേല്‍, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മെയ് 12 പുറത്തുവന്നപ്പോഴാണ് നിഫ്റ്റി 7000 എന്ന റെക്കോഡ് ഭേദിച്ചത്. തുടര്‍ന്ന് 78 തവണ നേട്ടത്തില്‍തുടര്‍ന്നാണ് സൂചിക 8000 കടന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :