സ്വര്‍ണനിക്ഷേപം സുരക്ഷിതമോ?

WEBDUNIA|
PRO
PRO
മഞ്ഞലോഹത്തിന് വിപണിയില്‍ ഇന്ന് വന്‍ ഡിമാന്‍ഡാണ്. സുരക്ഷിതമായ നിക്ഷേപമായി അറിയപ്പെടുന്ന സ്വര്‍ണത്തിന് ദിവസവും വില വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. എങ്കില്‍ പറയൂ, സ്വര്‍ണനിക്ഷേപം എന്നും സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ? ഇടയ്‌ക്ക്‌ കാര്യമായ വിലയിടിവ്‌ ഉണ്ടായാല്‍ തന്നെ ഏറെ താമസിയാതെ അത്‌ മറികടക്കുമെന്നും ക്രമമായി വില വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മഞ്ഞലോഹത്തിലെ നിക്ഷേപം ഒരിക്കലും നഷ്ടം വരുത്തിവയ്‌ക്കില്ലയെന്നും നിങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ ഇതും കൂടി അറിയേണ്ടിയിരിക്കുന്നു. മറ്റേതു നിക്ഷേപ മാര്‍ഗത്തേക്കാളും അനിശ്ചിതത്വം നിറഞ്ഞതാണ്‌ മഞ്ഞലോഹത്തിന്റെ വിലവര്‍ധനയുടെ ചരിത്രം.

കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ ഇതിന്റെ വസ്തുത മനസ്സിലാക്കാനാകും. 1980കളുടെ തുടക്കത്തില്‍ ഉണ്ടായ കനത്ത ഇടിവിനെ തരണം ചെയ്യാന്‍ ഇതുവരെ മഞ്ഞലോഹത്തിന്‌ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. അന്നത്തെ ഉയര്‍ന്ന വിലയുടെ സമീപം എത്താന്‍ പിന്നീട് നീണ്ട 26 വര്‍ഷം വേണ്ടി വന്നു‌.

1977 ല്‍ സ്വര്‍ണവില ഔണ്‍സിന്‌ 100 ഡോളറില്‍ നിന്ന്‌ മൂന്നു വര്‍ഷം കൊണ്ട്‌ 700 ഡോളറിനടുത്തു വരെ കുതിച്ചെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന്‌ 1983 ഓടെ 300 ഡോളറിലേക്ക്‌ കൂപ്പുകുത്തിയ സ്വര്‍ണ വിലയില്‍ തുടര്‍ന്ന്‌ ദൃശ്യമായത്‌ ചാഞ്ചാട്ടമായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വില 500 ഡോളര്‍ എന്ന പരിധി കടന്നില്ലെന്നതും ശ്രദ്ധേയമാണ്.

പിന്നീട് 2006 മധ്യത്തോടെയാണ്‌ ആഗോള സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിനു സമീപം വീണ്ടും എത്തിയത്‌. എല്ലാ നിക്ഷേപമാര്‍ഗങ്ങളുടേയും വില ഏതു സമയത്തും കുത്തനെ താഴുകയും കുത്തനെ ഉയരുകയും ചെയ്യാന്‍ സാധ്യതയുണ്ട്‌.

എന്നാല്‍ പൊതുവേ കാണുന്ന ഒരു പ്രവണത ഇടിഞ്ഞാല്‍ കുറച്ചു കാലത്തിനു ശേഷം അത്‌ തിരിച്ചു കയറുമെന്നതാണ്‌. മുമ്പത്തെ നിലവാരത്തിനൊപ്പമോ അതിനും മുകളിലോ മൂല്യം കൈവരിക്കുകയും ചെയ്യും. അതിനെടുക്കുന്ന സമയത്തിന്‌ ഏറ്റക്കുറച്ചില്‍ ഉണ്ടാവാം എന്നു മാത്രം.

ഉദാഹരണത്തിന്‌ 1995 ല്‍ തകര്‍ന്നടിഞ്ഞ ആഭ്യന്തര ഓഹരിവിപണികള്‍ 2003 വര്‍ഷത്തില്‍ വീണ്ടും തിരിച്ചു കയറി. റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള മുന്നേറ്റം ഇപ്പോഴും തുടരുകയാണ്. ഒരു സമയത്ത് ഭൂമിവിലയും കുത്തനെ താഴ്ന്നിരുന്നു. എന്നാല്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ തിരിച്ചുകയറി ഇപ്പോള്‍ ഭൂമിക്ക് പൊള്ളുന്ന വിലയാണ്‌.

അതായത്‌ മറ്റ്‌ നിക്ഷേപ മാര്‍ങ്ങളിലെല്ലാം തകര്‍ച്ച എത്ര കനത്തതായാലും മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂല്യം പഴയ നിലവാരം കൈവരിച്ചിരിക്കും. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്‌ സര്‍ണത്തിന്റെ സ്ഥിതി. 1983 ലെ വില മറികടക്കാന്‍ 26 വര്‍ഷംകഴിഞ്ഞിട്ടും സ്വര്‍ണത്തിന്‌ കഴിഞ്ഞിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :