മഞ്ഞലോഹത്തിന്റെ വരുമാന വഴി

WEBDUNIA|
PRO
PRO
മഞ്ഞലോഹത്തിന് വിപണിയില്‍ ഇന്ന് വന്‍ ഡിമാന്‍ഡാണ്. സുരക്ഷിതമായ നിക്ഷേപമായി അറിയപ്പെടുന്ന സ്വര്‍ണത്തിന് ദിവസവും വില വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു അവസരത്തില്‍ നമ്മുടെ കൈവശമുള്ള സ്വര്‍ണം എങ്ങിനെ നല്ല വരുമാനമാര്‍ഗമാക്കാമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബാങ്ക് ലോക്കര്‍ ചാര്‍ജും നല്‍കി സൂക്ഷിക്കുന്ന സ്വര്‍ണം ഉപയോഗിച്ച്‌ വരുമാനവര്‍ധന നേടാനുള്ള മാര്‍ഗങ്ങള്‍ ഏറെയാണ്.

ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ സ്വര്‍ണനിക്ഷേപത്തില്‍ നിന്ന്‌ മികച്ച വരുമാന വര്‍ധന ഉണ്ടാക്കാനുള്ള മാര്‍ഗമാണിത് ഓഹരി വിപണി‌. വളരെ ശ്രദ്ധിച്ച് മാത്രമെ ഓഹരി വിപണിയില്‍ നിക്ഷേപമിറക്കാവൂ. സമീപ കാലത്തെ റിപ്പോര്‍ട്ടുകള്‍ നോക്കി ഏറ്റവും സുരക്ഷിതമായ കമ്പനികള്‍ മാത്രമേ നിക്ഷേപത്തിന് തെരഞ്ഞെടുക്കാവൂ.

എപ്പോഴും ചാഞ്ചാടുന്ന് ഓഹരി വിപണിയെ ഭയക്കുന്ന വ്യക്തിയാണെങ്കില്‍ നിക്ഷേപം മികച്ച മ്യൂച്വല്‍ ഫണ്ട്‌ പദ്ധതിയിലാവാം. ഇവിടേയും 20 ശതമാനത്തിലധികം വരുമാന വര്‍ധന നേടാനാകും. നിശ്ചിതമായ വരുമാന വര്‍ധന ഉറപ്പുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പോലും 2.5 ശതമാനം വരുമാന വര്‍ധന സ്വര്‍ണത്തില്‍ നിന്ന്‌ ഉണ്ടാക്കാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :