ഓട്ടോസ്റ്റാഡ്ട്ട്: കാറുകളുടെ തീം പാര്‍ക്ക്

അവിനാഷ്

WEBDUNIA|
PRO
വോള്‍ക്സ്‌വാഗന്‍ സ്ഥാപിച്ച ഓട്ടോമൊബിലിറ്റിക്കായുള്ള ലോക ഫോറമാണ് ഓട്ടോസ്റ്റാഡ്ട്ട്. ഹനോവറില്‍ ലോക എക്സ്പൊസിഷനായ എക്സ്പോ 2000 നടന്നുകൊണ്ടിരുന്ന അവസരത്തിലാണ് 2000 ജൂണ്‍ ഒന്നിന് ഓട്ടോസ്റ്റാഡ്ട്ട് ആരംഭിക്കുന്നത്. വൂള്‍ഫ്സ്‌ബര്‍ഗിലുള്ള തങ്ങളുടെ ആസ്ഥാനത്ത് 62 ഏക്കര്‍ സ്ഥലത്തായാണ് വോള്‍ക്സ്‌വാഗന്‍ ഓട്ടോസ്റ്റാഡ്ട്ട് ഒരുക്കിയിരിക്കുന്നത്. 430 മില്യണ്‍ യൂറോയാണ് കമ്പനി ഇതിനായി നിക്ഷേപം നടത്തിയിരിക്കുന്നത്. ഓട്ടോമൊബൈല്‍‌സുമായി ബന്ധപ്പെട്ട സാങ്കേതികത പുതുരൂപത്തില്‍ മനസ്സിലാക്കുന്നതിന് ഓട്ടോസ്റ്റാഡ്ട്ട് സന്ദര്‍ശകര്‍ക്ക് സൌകര്യമൊരുക്കുന്നു.

ആകര്‍ഷണങ്ങള്‍

ഓട്ടോസ്റ്റാഡ്ട്ട് അതിന്‍റെ ആരംഭം മുതല്‍ തന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. 19.8 ദശലക്ഷം ആളുകള്‍ (2010 ജനുവരിയിലെ കണക്ക് പ്രകാരം) ഇതിനോടകം ഓട്ടോസ്റ്റാഡ്ട്ട് സന്ദര്‍ശിച്ചുകഴിഞ്ഞു. നിലവില്‍ വന്ന് ആദ്യ വര്‍ഷം തന്നെ 2.3 മില്യണ്‍ ആളുകളാണ് ഇവിടെയെത്തിയത് - പ്രതീക്ഷിച്ചതിലും ഇരട്ടിയായിരുന്നു ഇത്. 2000 ജൂണ്‍ ഒന്നിന് ശേഷം 1.2 ദശലക്ഷം ന്യൂ ബ്രാന്‍ഡ് വോള്‍ക്സ് വാഗനുകളാണ് ഓട്ടോസ്റ്റാഡ്ട്ടില്‍ നിന്ന് ഇതുവരെ പര്‍ച്ചേസ് ചെയ്തത്. നിലവിലുള്ള കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 160,000 വാഹനങ്ങള്‍ പര്‍ചേസ് ചെയ്യപ്പെടുന്നു. പ്രതിദിനം 6000 പേര്‍ ഓട്ടോസ്റ്റാഡ്ട്ട് സന്ദര്‍ശിക്കുന്നതായാണ് കണക്ക്. വാരാന്ത്യങ്ങളില്‍ ഇത് 55000 വരെ ഉയരാറുണ്ട്.

നിലവില്‍ എട്ട് ബ്രാന്‍ഡിലുള്ള വാഹനങ്ങളാണ് വോള്‍ക്സ്‌വാഗന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ആകര്‍ഷകമായ ലംബോര്‍ഗിനി സ്പോര്‍ട്സ് കാറായ VW ഫോക്സ്, ആധുനികവും എന്നാല്‍ ന്യായവിലയിലുള്ളതുമായ സീറ്റ് അഥവാ സ്കോഡ മോഡലുകള്‍, വലിയ ഓഡി A8 ക്വാട്രോ, മികച്ച വില്‍‌പ്പനയുള്ള VW ഗോള്‍ഫോ തുടങ്ങിയവ മുതല്‍ പരമ്പരാഗത ആഡംബര കാറായ ബെന്‍റ്‌ലി, ബുഗാതി വരെ ഇതില്‍പ്പെടുന്നു. ഓട്ടോസ്റ്റാഡ്ട്ടില്‍ ഇവ ഓരോന്നും അതാതിന്‍റെ സ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഉപയോക്താക്കളെ സംബന്ധിച്ച് ഓട്ടോസ്റ്റാഡ്ട്ട് മികവിന്‍റെ കേന്ദ്രമാണ്. ഉപയോക്താക്കളാണ് ഇവിടെ രാജാക്കന്‍‌മാര്‍. ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്ന അഥിതിയാണ് താനെന്ന് അവര്‍ക്ക് അനുഭവപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് സഹായവും ഉപദേശവും നല്‍കാനായി 1500 സ്റ്റാഫാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 16 ഭാഷകളില്‍ ഗൈഡുമൊത്തുള്ള ടൂറുകള്‍ നല്‍കുന്നു. വോള്‍ക്സ്‌വാഗന്‍റെ അവകാശവാദങ്ങളായ മികച്ച സേവന നിലവാരവും ഉപയോക്താക്കള്‍ക്കും ഗുണമേന്‍‌മയ്ക്കും നല്‍കുന്ന മുന്‍‌ഗണനയും ഇവിടെ വ്യക്തമായി പ്രകടമാകും.

PRO
മധ്യ വൂള്‍ഫ്ബര്‍ഗിലെ റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് മിറ്റെല്ലാന്‍ഡ് കനാലിന് കുറുകെയുള്ള സ്റ്റാഡ്ട്ട്‌ബ്രൂക്ക് (സിറ്റി ബ്രിഡ്ജ്) നിങ്ങളെ ഓട്ടോസ്റ്റാഡ്ട്ടിന്‍റെ കവാടമായ പിയാസയിലേയ്ക്ക് നയിക്കും. ഇവിടെ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള കോണ്‍സെന്‍‌വെല്‍റ്റില്‍ നിന്നാണ് സന്ദര്‍ശകര്‍ തങ്ങളുടെ സാഹസിക യാത്ര ആരംഭിക്കുന്നത്. ഗുണമേന്‍‌മ, സുരക്ഷിതത്വം, സാമൂഹ്യ ഉത്തരവാദിത്തം, പാരിസ്ഥിതിക അവബോധം തുടങ്ങിയ കമ്പനിയുടെ മുഖമുദ്രകള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രകടമാകും.സിമുലേറ്ററുകളിലൂടെയും ഫിലിം സീക്വന്‍സുകളിലൂടെയുമുള്ള വെര്‍ച്വല്‍ യാത്ര സന്ദര്‍ശകരെ ഒരു വൈകാരിക തലത്തിലേക്കും തുടര്‍ന്ന് കാര്‍ഡിസൈന്‍ സ്റ്റുഡിയോയിലെത്തുമ്പോള്‍ യുക്തിയുടെ തലത്തിലേക്കും നയിക്കും. കാര്‍ഡിസൈന്‍ സ്റ്റുഡിയോയില്‍ സന്ദര്‍ശകരുടെ കണ്‍‌മുമ്പില്‍ വച്ചാണ് ഏറ്റവും പുതിയ വോള്‍ക്സ്‌വാഗന്‍ മോഡലിന്‍റെ നിര്‍മാണം നടക്കുന്നത്.

കുന്ദന്‍‌സെന്‍റര്‍: മനോഹരമായി പണിതീര്‍ത്ത ഒരു പാലം നിങ്ങളെ കുന്ദന്‍ സെന്‍ററിലേക്ക് (കസ്റ്റമര്‍ സെന്‍റര്‍) നയിക്കും: പുതിയ വോള്‍ക്സ്‌വാഗനുകള്‍ വാങ്ങാനായി 30% ജര്‍മ്മന്‍‌കാരും ഇവിടെയാണെത്തുന്നത്. ഇതിന് തൊട്ടടുത്തായി ഭൂമിക്കടിയില്‍ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ നിയന്ത്രിതമായ കണ്‍‌വെയര്‍ തുരങ്കത്തില്‍ രണ്ട് മനോഹര കാര്‍ ടവറുകളാണ്. 48 മീറ്റര്‍ വീതം വലുപ്പമുള്ള ഇവയില്‍ ഓരോന്നിലും വില്‍‌പ്പനയ്ക്ക് തയ്യാറായ 400 ഓളം പുതിയ വാഹനങ്ങള്‍ ഉള്‍ക്കൊള്ളും. മാത്രമല്ല ഇവയില്‍ ബ്രാന്‍ഡ് പവലിയനുകളായ കുന്ദന്‍‌സെന്‍റര്‍, കോണ്‍സെന്‍ ഫോറം എന്നിവയും സീറ്റ്‌ഹൌസ് മ്യൂസിയവും ഇവിടെയുണ്ട്.

കുട്ടികള്‍ക്കുള്ള റം‌ഫര്‍‌ലാന്‍ഡ് ഏറെ മനോഹരമാണ്. കാറ് വാങ്ങാനെത്തുന്നവരുടെ കുട്ടികള്‍ക്ക് ഉല്ലാസത്തിനായി നിര്‍മ്മിച്ചതാണിത്. 90 മിനിറ്റാണ് ഇവിടെ അനുവദിച്ചിട്ടുള്ള സമയം. മൂന്ന് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് സൌജന്യമായി ബേബി‌ലോംഗ് സേവനവും ലഭ്യമാണ്.

സന്ദര്‍ശകര്‍ക്ക് ഏറെ കൌതുകം ജനിപ്പിക്കുന്നതാണ് ഓള്‍ ടെറെയ്ന്‍ ട്രാക്ക്. പാലത്തിലൂടെയും വെള്ളത്തിലൂടെയും മരുഭൂമിയിലൂടെയും മുകളിലേക്കും താഴേക്കുമുള്ള പടികളിലൂടെയും VW ടൊറാംഗ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നതിനുള്ള അവസരമാണിവിടെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :