Widgets Magazine
Widgets Magazine

11 മാസത്തെ എഗ്രിമെന്റിൽ ഒളിഞ്ഞിരിക്കുന്നത് എന്തെല്ലാം?

തിങ്കള്‍, 11 ഏപ്രില്‍ 2016 (16:17 IST)

Widgets Magazine

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്ന‌മാണ്. സ്വന്തമായി ഒരു വീടുണ്ടെങ്കിൽ സുരക്ഷിതമായി കിടന്നുറങ്ങാൻ സാധിക്കുമെന്ന വിശ്വാസമാണ് നമ്മളിലുള്ളത്. വാടകയ്ക്ക് വീട് എടുക്കുന്നവരും കൊടുക്കുന്നവരും ഒരുപാട് കാര്യങ്ങ‌ൾ ശ്രദ്ധിക്കേണ്ടതുണ്ട്. റെന്റ് എഗ്രിമെന്റ് കാലാവധി 11 മാസമാണ്. ഒരു ഉടമ്പടി എന്ന നിലയിലാണ് എഗ്രിമെന്റുകൾ എഴുതിക്കാറ്. എഗ്രിമെന്റ് എഴുതുന്നത് രണ്ടു പേരുടെയും വിശ്വാസത്തിനും സുരക്ഷിതത്വത്തിനുമാണ്. ഇതുണ്ടെങ്കിൽ സമയകാലാവധിക്ക് മുമ്പ് ഒരിക്കലും പാർട്ടിക്ക് വാടകക്കാരനെ ഒഴിവാക്കാൻ പറ്റില്ല. അതുപോലെതന്നെ വീട് ഒഴിയുമ്പോൾ പെയ്ന്റിങ്ങിനും മറ്റ് ആവശ്യങ്ങ‌ൾക്കുമുള്ള പണമായിട്ടാണ് ഒരു മാസത്തെ വാടക പിടിക്കുന്നത്.
 
എഗ്രിമെന്റ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ൾ;
 
1. ഒരു വീട് വാടകയ്‌ക്ക് എടുക്കുമ്പോള്‍ കെട്ടിടത്തെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം. മറ്റ് താമസക്കാരുമായി പലതും ചോദിച്ച് മനസിലാക്കുക. എഗ്രിമെന്റ് എഴുതുന്നതിനായി ഐഡി പ്രൂഫ്, പാന്‍കാര്‍ഡ് എന്നിവ നിർബന്ധമായും നൽകുക. 
 
2. എഗ്രിമെന്റ് എഴുതുമ്പോൾ സ്റ്റാമ്പ് പേപ്പർ നിർബന്ധമാണ്. സാധാരണ മുദ്രപത്രങ്ങ‌ൾ സൂക്ഷിക്കേണ്ടത് കെട്ടിടം വാടകക്കെടുന്നയാളാണ്. മുദ്രപത്രത്തിൽ ഇരു പാര്‍ട്ടികളും ഒപ്പിടണം. വീടുകൾക്ക് അഞ്ചു ശതമാനമാണ് വാടക കൂട്ടാൻ സാധിക്കുക. സ്വാഭാവികമായും 11 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. നിര്‍ബന്ധമായും ഇത് എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം.
 
3. വാടക പണമായി നല്‍കുകയാണെങ്കില്‍ അതിന്റെ രശീതി കിട്ടുന്നുവെന്ന് ഉറപ്പാക്കുക. നികുതി അടയ്ക്കുന്ന വാടകക്കാരനാണെങ്കില്‍ നിര്‍ബന്ധമായും ലാന്‍ഡ് ലോര്‍ഡിന്റെ പാന്‍ കാര്‍ഡ് വേണ്ടി വരും. തുടക്കത്തില്‍ തന്നെ ഈ വിവരം രേഖപ്പെടുത്തി കഴിഞ്ഞാല്‍ ആ തലവേദന ഒഴിവാക്കം.
 
4. വാടകക്കാരന്‍ ഒഴിയുമ്പോള്‍ തന്നെ ഉടമ പണം തിരിച്ച് നൽകണം. വീട് പെയിന്റ് ചെയ്യുന്നതിന് വാടകക്കാരന്‍ ഒരു മാസത്തെ വാടകയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശം എഗ്രിമെന്റില്‍ വേണം. അതേ പോലെ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പണം വാടകക്കാരന്‍ നല്‍കേണ്ടതുണ്ട്. ഇത് എഗ്രിമെന്റില്‍ പ്രത്യേകം പരാമര്‍ശിക്കണം.
 


ചുരുക്കത്തില്‍ ഒരു വാടകക്കരാര്‍ ഒപ്പിടുന്നതിനു മുമ്പ് നിരവധി ഘടകങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അനാവശ്യമായ നിബന്ധനകള്‍ കടന്നു കൂടിയിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വീട് ജീവിത രീതി എഗ്രിമെന്റ്

Widgets Magazine

ധനകാര്യം

news

ജേക്കബിന്‍റെ സ്വര്‍ഗരാജ്യം സൂപ്പര്‍ഹിറ്റ്, നിവിന്‍ പോളി തരംഗം വീണ്ടും!

പ്രേമത്തിന് ശേഷം നിവിന്‍ പോളി തരംഗം വീണ്ടും. നിവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ...

news

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ബ്ലാക്ക്ബെറി എത്തുന്നു; രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍‌ട്ട്ഫോണുകളുമായി!

ഒരു സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത് ഫുള്‍ടച്ച് സ്ക്രീനുമായും മറ്റൊന്ന് QWERTY കീബോര്‍ഡുമായാണ് ...

news

രാജ്യത്തെ ആദ്യ വ‍ജ്ര ഖനന ലേലം ഉടന്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

136 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന മേഖലയില്‍ 604336 ടണ്ണോള്ളം ലവണാംശം ഉണ്ടെന്ന ...

news

മൈക്രോസോഫ്‌റ്റിന്റെ ലൂമിയ 650 ഡ്യുവല്‍ സിം ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

മാറ്റ് വെളുപ്പിലും മാറ്റ് കറുപ്പ് നിറത്തിലുമാണ്‌ നോക്കിയ 650 എത്തിയിരിക്കുന്നത്‌. ...

Widgets Magazine Widgets Magazine Widgets Magazine