ജോലിനഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി സർക്കാർ

കേരള സർക്കർ ഒപ്പമുണ്ട്

സുമീഷ്| Last Modified ശനി, 10 മാര്‍ച്ച് 2018 (14:45 IST)
സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി ഗൾഫ് നാടുകളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്തങ്ങ്. വിദേശത്തു നിന്നും ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തുന്നവർക്ക് സംരംഭങ്ങൾ കണ്ടെത്താനുള്ള ഏകജാലക സംവിധാനത്തിനായി നിർദ്ദേശം നൽകിക്കഴിഞ്ഞതായി
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ഇരുപത് ലക്ഷം രൂപവരെ സ്വയം തൊഴിൽ സംരംഭങ്ങൾക്കായി വായ്പ അനുവദിക്കുന്ന പദ്ധതിക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിൽ സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില ബാങ്കുകൾക്ക് ഇവരോടുള്ള സമീപനം ശരിയല്ലെന്നും ഇത് പരിഹരിക്കുന്നതിനായി ബാങ്കേഴ്സ് സമിതികളിൽ ഇക്കാര്യം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.വി.അബ്ദുൽ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി പെൻഷൻ വർധിപ്പിക്കന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :