ഹോങ്കോംഗ് ഓപ്പണ്‍: സൈന രണ്ടാം റൌണ്ടില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഹോങ്കോംഗ് സൂപ്പര്‍ സീരിസ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍.

ഇന്തോനേഷ്യയുടെ അപ്രില്ല യെസ്വന്ധാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു സൈന തോല്‍പ്പിച്ചത്.
സ്കോര്‍ 22-20, 21-8.

ലോക മൂന്നാം നമ്പര്‍ താരമാണ് സൈന. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ചോപ്ര- സികി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ ഫിലിപ് ച്യൂ- ജാമി സബന്‍ദി സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 21-19, 21-15.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :