ഹാമില്‍ട്ടന് സിംഗപ്പൂരില്‍ വിജയം

സിംഗപ്പൂര്‍| WEBDUNIA| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2009 (11:18 IST)
PRO
ഫോര്‍മുല വണ്‍ സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയില്‍ മക്‍ലാറന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് വിജയം. റെയ്സിന്‍റെ തുടക്കം മുതല്‍ ആധിപത്യം നേടിയാണ് ഹാമില്‍ട്ടന്‍ നിര്‍ണ്ണായക വിജയം നേടിയത്.

ഈ സീസണിലെ ഹാമില്‍ട്ടന്‍റെ രണ്ടാം വിജയമാണിത്. നേരത്തെ ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീ‍യിലും ഹാമില്‍ട്ടന്‍ വിജയിച്ചിരുന്നു. ഹാമില്‍ട്ടന്‍റെ കരിയറിലെ പതിനൊന്നാം ഗ്രാന്‍ഡ് പ്രീ വിജയമാണിത്.

ടൊയോട്ടയുടെ ജര്‍മന്‍ ഡ്രൈവര്‍ ടിമോ ഗ്ലോക്ക് ആണ് രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തത്. റിനോള്‍ട്ടിന്‍റെ ഫെര്‍ണാ‍ണ്ടോ അലോണ്‍സോയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ഡ്രൈവറാ‍യ അലോണ്‍സോ ആയിരുന്നു ഇവിടെ വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :