സിന്‍സിനാറ്റി: വില്യംസ് സഹോദരിമാര്‍ പുറത്ത്

സിന്‍സിനാറ്റി| WEBDUNIA| Last Modified വെള്ളി, 14 ഓഗസ്റ്റ് 2009 (12:38 IST)
PRO
സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസില്‍ നിന്ന് സെറീന വില്യംസും വീനസ് വില്യംസും പുറത്തായി. ഓസ്ട്രേലിയയുടെ സിബില്ലെ ബാമറാണ് സെറീനയെ മൂന്നാം റൌണ്ട് പോരാട്ടത്തില്‍ തോല്‍‌പിച്ചത്. സ്കോര്‍ 7-5,6-4.

അഞ്ചാം സീഡ് താരം യെലേന യാങ്കോവിച്ചിനെയാണ് ബാമര്‍ അടുത്ത റൌണ്ടില്‍ നേരിടുക. ഇറ്റലിയുടെ ഫ്ലാവിയ പെന്നെറ്റാണ് വീനസിന്‍റെ കിരീടമോഹം തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസും കീഴടങ്ങിയത്. സ്കോര്‍ 7-6, 6-4. ആവര്‍ത്തിച്ച് വരുത്തിയ പിഴവുകളാണ് വീനസിന് വിനയായത്.

ബെല്‍ജിയത്തിന്‍റെ കിം ക്ലിജ്സ്റ്റേഴ്സ് ഫ്രഞ്ച് ഓപ്പണ്‍ താരം സ്വെറ്റ്ലാന കുസ്നെറ്റ്സോവയെ പരാജയപ്പെടുത്തി. മൂന്ന് സെറ്റുകള്‍ നീണ്ട (6-4, 4-6, 6-2) കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ വിജയം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിം സിന്‍സിനാറ്റിയില്‍ മത്സരത്തിനിറങ്ങുന്നത്. ലോക ഒന്നാം നമ്പര്‍ താരം ദിനാര സഫീനയാണ് ക്ലിജ്സ്റ്റേഴ്സിന്‍റെ അടുത്ത എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :