മിയാമി: ഇന്ത്യയുടെ സാനിയ മിര്‍സയും തായ്‌വാന്‍റെ ചിയ യംഗ് ചുവാങും മിയാമി ടെന്നീസ് ടൂര്‍ണ്ണമെന്‍റിന്‍റെ വനിതാവിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ എത്തി. എട്ടാം സീഡ് ജോഡിയായ മരിയ കിരിലെങ്കോ-ഫ്ലേവിയ പെന്നെറ്റ സഖ്യത്തെയാണ് ഇവര്‍ നാലാം റൌണ്ടില്‍ പരാജയപ്പെടുത്തിയത്(4-6, 7-6, 10-4).